സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി റവന്യു വകുപ്പില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പട്ടയ വിതരണവും ഇന്ന് ഫെബ്രുവരി 15ന് തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെയും രണ്ട് വിവിധോദ്ദേശ അഭയ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം, 13 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം, ഇരിട്ടി മിനി സിവില്‍ സ്റ്റേഷന്‍, കലക്ടറേറ്റ് അഡിഷണല്‍ ബ്ലോക്ക്, താലൂക്കോഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, ചൊക്ലി വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. കലക്ടറേറ്റ് അഡിഷണല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
തലശ്ശേരി താലൂക്കിലെ ചൊക്ലി കോണ്‍ഫറന്‍സ് ഹാള്‍, തിരുവങ്ങാട് വില്ലേജ് ഓഫീസ്, ധര്‍മ്മടം വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം, കതിരൂര്‍, ചാലാട് വിവിധോദ്ദേശ അഭയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, കല്യാശ്ശേരി, മക്രേരി വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ ഉദ്ഘാടനം, കലക്ട്രേറ്റ് അഡീഷണല്‍ ബ്ലോക്ക്, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, വളപട്ടണം, കണ്ണാടിപ്പറമ്പ വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം, തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജ് ഓഫീസ് ഉദ്ഘാടനം, തിമിരി, കൂവേരി, എരുവേശി വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം, ഇരിട്ടി താലൂക്കിലെ മിനി സിവില്‍ സ്റ്റേഷന്‍, കൊട്ടിയൂര്‍, വിളമന, കണിച്ചാര്‍, വെള്ളാര്‍വള്ളി വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മാണോദ്ഘാടനം, പയ്യന്നൂര്‍ താലൂക്കില്‍ കുറ്റൂര്‍, വെള്ളൂര്‍ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്നിവയാണ് നടക്കുക. ചടങ്ങില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും