21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം
Kerala

മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം

കഴിഞ്ഞവർഷം കേരളതീരത്തുനിന്ന്‌ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനെക്കാൾ ചെറുത്‌. ഈ ഇനത്തിൽ 178 കോടി രൂപയാണ് കഴിഞ്ഞവർഷം നഷ്ടം. വലിപ്പമില്ലാത്ത മത്തിക്കുഞ്ഞുങ്ങളെ പിടിച്ചതിലൂടെയുള്ള നഷ്ടം 137 കോടി രൂപയാണ്.
ഇതുപോലെ, നിയന്ത്രണമില്ലാത്ത ചെറുമീൻ പിടിത്തംകാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷവും കനത്തനഷ്ടമുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി. ‘കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിലെ ശിൽപ്പശാലയിലാണ് പഠനറിപ്പോർട്ട്‌ അവതരിപ്പിച്ചത്.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ട്രോളിങ്‌ നിരോധന കാലയളവിലാണ് മത്തിപോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ധാരാളമായി പിടിക്കുന്നതെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി എം നജ്മുദീൻ പറഞ്ഞു. എന്നാൽ, 2015ൽ സംസ്ഥാന സർക്കാർ മിനിമം ലീഗൽ സൈസ്‌ (എംഎൽഎസ്) നിബന്ധന നടപ്പാക്കാൻ തുടങ്ങിയശേഷം ചെറുമീൻ പിടിത്തത്തിൽ മുൻകാലത്തെക്കാൾ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരോധനത്തിനുമുമ്പും ശേഷവുമുള്ള കണക്കുകൾ വിലയിരുത്തിയപ്പോൾ കിളിമീൻ ഉൽപ്പാദനത്തിൽ 41 ശതമാനവും മൊത്തലഭ്യതയിൽ 27 ശതമാനവും വർധനയുണ്ടായി. ഇവയുടെ അംഗസംഖ്യ 64 ശതമാനവും വർധിച്ചു. ഒരുടൺ ചെറുമത്തികൾ പിടിക്കുമ്പോൾ മത്സ്യമേഖലയ്ക്ക് നഷ്ടമാകുന്നത് 4,54,000 രൂപയാണ്. ഇവയെ വളരാൻ അനുവദിച്ചാൽ മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമാണ് ഗുണമുണ്ടാകുന്നത്. എംഎൽഎസ് നിയന്ത്രണമില്ലാത്ത സ്രാവിനങ്ങൾ പിടിച്ചവയിൽ 82 ശതമാനവും അവയുടെ പ്രജനനവലിപ്പത്തിൽ താഴെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചെറുമീൻപിടിത്തം നിരോധിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യബന്ധനയാനങ്ങൾ കേരളതീരത്തേക്ക് കടന്നുവരുന്നത് തടയണമെന്നും സെമിനാറിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ ശിൽപ്പശാലയിൽ അധ്യക്ഷനായി

Related posts

സുപ്രീംകോടതി പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം പോർട്ടൽ

Aswathi Kottiyoor

മേ​യ് മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം; അ​ധി​ക സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

കാർഷിക സെൻസസ് ജില്ലയിൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox