27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ –
Uncategorized

വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ –

തിരുവനന്തപുരം: വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ. അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിൽ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കോഴിക്കോട് റൂറൽ എസ്.പിക്കാണ് കമ്മീഷൻ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

അഴിയൂർ ദേശീയപാതയിലെ അടിപ്പാലത്തിന് ഉള്ളിൽ ചോമ്പാല പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കെതിരെയായിരുന്നു പരാതി. അപകടകരമായ രീതിയിൽ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ രണ്ട് മാസത്തിന് ശേഷം പോലീസ് വീണ്ടും പരിശോധന തുടർന്നു. പിന്നാലെയാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Related posts

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Aswathi Kottiyoor

‘ഇലക്ട്രൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

Aswathi Kottiyoor

കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox