21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • എ​ട്ട് മാ​സ​മാ​യി വേ​ത​ന​മി​ല്ലാ​തെ ആ​റ​ളം ഫാ​മി​ലെ ന​ഴ്‌​സ​റി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ
kannur

എ​ട്ട് മാ​സ​മാ​യി വേ​ത​ന​മി​ല്ലാ​തെ ആ​റ​ളം ഫാ​മി​ലെ ന​ഴ്‌​സ​റി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ

കേ​ള​കം: എ​ട്ടു മാ​സ​മാ​യി ചെ​യ്ത ജോ​ലി​ക്ക് കൂ​ലി​യി​ല്ലാ​തെ ജീ​വി​തം വ​ഴി​മു​ട്ടി ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ യാ​ത​ന​ക​ളു​ടെ ന​ടു​ക്ക​യ​ത്തി​ൽ. ‘ഞ​ങ്ങ​ൾ​ക്ക് മ​ണ്ണ് വാ​രി​ത്തി​ന്ന് ജീ​വി​ക്കാ​ൻ പ​റ്റു​മോ?’ എ​ട്ടു മാ​സ​മാ​യി ജീ​വി​തം വ​ഴി​മു​ട്ടി​യ ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ചോ​ദ്യ​മാ​ണി​ത്. ‘പ​ട്ടി​ണി​കി​ട​ന്ന് മ​ടു​ത്തു. വേ​ത​നം ഇ​ന്ന് കി​ട്ടും, നാ​ളെ​ക്കി​ട്ടും എ​ന്ന് പ​റ​ഞ്ഞ് പ​റ്റി​ച്ചാ​ണ് ഇ​ത്ര​യും നാ​ൾ പ​ണി​യെ​ടു​പ്പി​ച്ച​തെ’​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. പ​ണി​യെ​ടു​ത്താ​ൽ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​റ​ളം ഫാ​മി​ൽ ചോ​ര​നീ​രാ​ക്കി വി​യ​ർ​പ്പൊ​ഴു​ക്കി ജോ​ലി​ചെ​യ്ത ഇ​വ​രു​ടെ ക​ണ്ണു​നീ​രി​ന് മു​ന്നി​ൽ ഭ​ര​ണ​കൂ​ടം മു​ഖം​തി​രി​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്.

380ഓ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളാ​ണ്. മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​രു​മു​ണ്ട്. പി​രി​ഞ്ഞു​പോ​യ 21 പേ​ർ​ക്ക് ര​ണ്ടു വ​ർ​ഷ​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ളും കി​ട്ടു​ന്നി​ല്ല. ഇ​വ​രൊ​ക്കെ ജീ​വി​ത​ത്തി​ന്റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും ആ​റ​ളം ഫാ​മി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടും ശി​ഷ്ട​കാ​ലം ശ​മ്പ​ള​ത്തി​നും ആ​നു​കൂ​ല്യ​ത്തി​നും വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ ഇ​വ​ർ​ക്ക് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ടം കൊ​ടു​ക്കാ​താ​യി. സ്കൂ​ൾ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും ഇ​ത് ബാ​ധി​ക്കു​ന്നു.

ശ​മ്പ​ള​ത്തി​നാ​യി ഫാം ​ഓ​ഫി​സി​ന് മു​ന്നി​ൽ 50 ദി​വ​സ​ത്തോ​ളം ഇ​വ​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യും, വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നെ​യും പി​ന്നി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഉ​റ​പ്പു​ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ക​യും ചെ​യ്തു.

റേ​ഷ​ൻ കി​ട്ടു​ന്ന​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​വ​ർ ജീ​വി​ച്ചു​പോ​കു​ന്ന​ത്. മു​പ്പ​തും നാ​ല്പ​തും വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രാ​ണ് ത​ങ്ങ​ൾ. മ​റ്റെ​ന്തെ​ങ്കി​ലും തൊ​ഴി​ൽ​തേ​ടി പോ​കാ​മെ​ന്ന് വെ​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് പ്രാ​യ​മാ​യെ​ന്നും ഇ​നി എ​വി​ടെ പോ​കു​മെ​ന്നു​മാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്.

Related posts

ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Aswathi Kottiyoor

ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ

Aswathi Kottiyoor

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്നു

Aswathi Kottiyoor
WordPress Image Lightbox