25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *വിഷചികിത്സ: വഴിയോരത്ത് ബോർഡ് വയ്ക്കാൻ നിർദേശം.*
Uncategorized

*വിഷചികിത്സ: വഴിയോരത്ത് ബോർഡ് വയ്ക്കാൻ നിർദേശം.*

പാലക്കാട് ∙ പാമ്പുകടിയേറ്റാൽ ഏറ്റവും അടുത്തു ചികിത്സ ലഭിക്കുന്ന അംഗീകൃത ആശുപത്രികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ തദ്ദേശസ്ഥാപന പരിധിയിലെ റോഡുകളിൽ വയ്ക്കണമെന്നു സർക്കാർ നിർദേശിച്ചു. ‌
ആശുപത്രിയിലേക്കുള്ള ദൂരം, ഫോൺ നമ്പർ, ലഭ്യമാകുന്ന ചികിത്സയുടെ വിശദാംശം എന്നിവ രേഖപ്പെടുത്തണമെന്നു തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണു നടപടി.

ശബരിമല തീർഥാടന കാലത്ത് പാതയോരത്തു സ്ഥാപിക്കുന്ന ബോർഡുകളുടെ മാതൃകയിൽ ഒരേ വലുപ്പത്തിലും അളവിലും നിറത്തിലുമുള്ളതാകണം ബോർഡുകൾ. പാമ്പു കടിയേറ്റാൽ എവിടെയാണു ചികിത്സ ലഭിക്കുകയെന്നു പലപ്പോഴും ജനങ്ങൾക്കറിയില്ല. ഇതു ശ്രദ്ധയിൽപെട്ടതോടെയാണു നിർദേശം.

Related posts

ബിയർ കൊടുക്കാത്തതിന്‍റെ പേരിലെ സംഘർഷം; മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ രണ്ട് പേർ പിടികൂടി

Aswathi Kottiyoor

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

Aswathi Kottiyoor

ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox