24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, അഞ്ചോളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Uncategorized

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, അഞ്ചോളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും മിക്ക ജില്ലകളിലും കനത്ത മഴയാണ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മത്സ്യബന്ധത്തിനും വിലക്കുണ്ട്.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായും സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ജൂണ്‍ പതിനഞ്ച് വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം തൃശൃൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Related posts

18 വർഷത്തിന് ശേഷം ജയിലിൽ റഹീമിന്റെ മുഖത്ത് ഇന്ന് ചിരി കണ്ടു,-യൂസഫ് കാക്കഞ്ചേരി

Aswathi Kottiyoor

വിഭജനകാലത്ത് പാകിസ്ഥാനിലേക്ക്, ഇന്ത്യയിലെ പഴയ വീടിന്റെ വാതിലുമായി കൂട്ടുകാരൻ, പൊട്ടിക്കരഞ്ഞ് വൃദ്ധൻ

Aswathi Kottiyoor

ക്യാമറ തകർത്തു, ക്രൂരമായി മർദ്ദിച്ചു; ബിനു അടിമാലിയ്ക്കെതിരേ ​ഗുരുതര ആരോപണങ്ങൾ

Aswathi Kottiyoor
WordPress Image Lightbox