23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനം 15ന്
Kerala

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനം 15ന്

മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവത്കരണ ദിനം ജൂൺ 15ന് ആചരിക്കും. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

സാമൂഹികനീതി വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനവും വകുപ്പിന്റെ പ്രസിദ്ധീകരണമായ ‘സുനീതി’ മാഗസീൻ പ്രകാശനം, വയോജനങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകൾ വഴി ലഭ്യമാക്കുന്ന സേവനങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം, വയോമധുരം പദ്ധതിയുടെ പ്രോമോ വീഡിയോ പ്രകാശനം എന്നിവ ചടങ്ങിൽ നടക്കും. വയോജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികളുമുണ്ടാകും.

Related posts

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ പോർട്ടൽ ആരംഭിച്ചു

Aswathi Kottiyoor

എ ഐ ക്യാമറ; വാഹന അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox