24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബഹിരാകാശരംഗത്ത്‌ അമേരിക്കയ്‌ക്കൊപ്പം 
ഇന്ത്യ എത്തും , ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈയിൽ : എസ്‌ സോമനാഥ്‌
Kerala

ബഹിരാകാശരംഗത്ത്‌ അമേരിക്കയ്‌ക്കൊപ്പം 
ഇന്ത്യ എത്തും , ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈയിൽ : എസ്‌ സോമനാഥ്‌

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യയ്‌ക്ക്‌ അധികം വൈകാതെ സാധിക്കുമെന്ന്‌ ഐഎസ്ആർഒ ചെയർമാൻ എസ്‌ സോമനാഥ്‌. ഇതിനുള്ള പരിശീലനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സെന്റ്‌ സേവ്യഴ്‌സ്‌ കോളേജിൽ ശില്പശാല ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ബഹിരാകാശരംഗത്ത് അമേരിക്കയ്ക്ക് ഒപ്പം അധികം വൈകാതെ ഇന്ത്യയെത്തും. ചൊവ്വയിലും ചന്ദ്രനിലും മനുഷ്യരെ എത്തിക്കുകയെന്നത്‌ ഐഎസ്ആർഒയുടെ പ്രധാനപ്പെട്ട ജോലിയാണ്‌. കാലാവസ്ഥ വ്യതിയാനമാണ് ലോകം നേരിടുന്ന വലിയ ഭീഷണി. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി പഠിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന്‌ വിക്ഷേപിക്കുന്ന ഉപഗ്രഹമായ നിസാറിന്റെ(നാസ–- ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ) വിക്ഷേപണം ഈ വർഷം നടക്കും-.

ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ ലോകനിലവാരത്തിലുള്ളതാണ്. അമേരിക്കയിലെയും യൂറോപ്പിലെയും ബഹിരാകാശ ഏജൻസികൾ ഐഎസ്ആർഒയ്‌ക്കൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ ഏറെ താൽപര്യപ്പെടുന്നുണ്ട്. കുറഞ്ഞ പണം മുടക്കിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശേഷി കൈവരിച്ച ബഹിരാകാശ ഏജൻസിയാണ് ഐഎസ്ആർഒ എന്നും എസ് സോമനാഥ് പറഞ്ഞു.

ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈയിൽ
പരിശോധനകളെല്ലാം വിജയകരമായാൽ ചന്ദ്രയാൻ 3 ജൂലൈയിൽ വിക്ഷേപിക്കുമെന്ന്‌ ഐഎസ്ആർഒ ചെയർമാൻ എസ്‌ സോമനാഥ്‌ പറഞ്ഞു. 12 മുതൽ 19 വരെയുള്ള ദിവസങ്ങളാണ്‌ വിക്ഷേപണത്തിനായി നിലവിൽ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ. നിർമാണം പൂർത്തിയാക്കിയ ചന്ദ്രയാൻ ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്‌. അവിടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടക്കുകയാണ്‌. ഈ മാസം ഒടുവിൽ പൂർത്തിയാകും. എൽവിഎം ത്രീ എന്ന റോക്കറ്റാണ്‌ വിക്ഷേപണത്തിന്‌ ഉപയോഗിക്കുന്നത്‌. ചന്ദ്രയാനെയും റോക്കറ്റിനെയും ചേർക്കുന്ന പ്രവർത്തനങ്ങളും ഈ മാസം അവസാനം പൂർത്തിയാകും. ശേഷം കൂടുതൽ പരിശോധന നടത്തും. ചന്ദ്രയാൻ 3യിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്‌. ഹാർഡ്‌വെയറിലും സെൻസറുകളിലും കംപ്യൂട്ടറുകളിലും വ്യത്യാസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Related posts

മൂന്ന് നദികളിൽ കേന്ദ്ര ജല കമ്മീഷന്റെ ഓറഞ്ച് അലർട്ട്.

Aswathi Kottiyoor

കൊച്ചിയിൽ ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ പദ്ധതിക്ക്‌ 10 കോടി

Aswathi Kottiyoor

ആര്‍ക്കാകും 12കോടി ? ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്

Aswathi Kottiyoor
WordPress Image Lightbox