25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അട്ടപ്പാടി കോളജിലെ സിസിടിവി: പൊലീസ് കണ്ടു… കണ്ടു… കണ്ടില്ല
Uncategorized

അട്ടപ്പാടി കോളജിലെ സിസിടിവി: പൊലീസ് കണ്ടു… കണ്ടു… കണ്ടില്ല

പാലക്കാട് ∙ ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നു സ്ഥാപിക്കാൻ പൊലീസ് ശ്രമം. കേസിൽ പ്രതിയായ എസ്എഫ്ഐ മുൻനേതാവ് കെ.വിദ്യ അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് എത്തിയതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലെന്നു പറഞ്ഞ പൊലീസ്, അതു ശരിയല്ലെന്നു പ്രിൻസിപ്പൽ പറഞ്ഞതോടെ വൈകിട്ടു രേഖകൾ ശേഖരിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചോ എന്നു തിരക്കിയ മാധ്യമപ്രവർത്തകരോട്, 6 ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ എന്നാണു രാവിലെ പൊലീസ് പറഞ്ഞത്. എന്നാൽ, 12 ദിവസത്തെ ദൃശ്യങ്ങൾ കിട്ടുമെന്നു പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകി. ജൂൺ 2ലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അവർ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇന്നലെ വൈകിട്ട് പൊലീസ് ടെക്നിക്കൽ ടീമിന്റെ സഹായത്തോടെ ദ്യശ്യങ്ങൾ പരിശോധിച്ചു.

ജൂൺ 2നു രാവിലെ 10.10നു വിദ്യ കാറിൽ കോളജിൽ എത്തുന്നതും 10.13ന് ഓഫിസിൽ നിന്നു ഫോം വാങ്ങി തിരികെ പോകുന്നതും 10.26ന് അഞ്ചാമത്തെയാളായി അഭിമുഖത്തിന് എത്തുന്നതും 12.19ന് അതേ കാറിൽ മടങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നാണു വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളജിൽ എത്തിയെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചിരുന്നില്ല. 6 ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ എന്നു കോളജിലെ ജീവനക്കാർ പറഞ്ഞതിനാലാണു പരിശോധിക്കാതിരുന്നതെന്നു കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ കെ.സലിം പറഞ്ഞു.

പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസിന്റെയും അഭിമുഖം നടത്തിയ പാനലിലെ അംഗങ്ങളുടെയും മൊഴി ശേഖരിച്ച പൊലീസ്, ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി ഇന്നു പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും.

Related posts

ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതൽ, മാതൃകയായി വീണ്ടും ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

Aswathi Kottiyoor

ഏഴാം വയസിൽ അച്ഛന്റെ കൊലപാതകം കണ്ട് പ്രതികാരം ചെയ്യാൻ കാത്തിരുന്നത് 22 വര്‍ഷം; യുവാവും സുഹൃത്തുക്കളും കീഴടങ്ങി

Aswathi Kottiyoor

എന്റെ 4–ാമത്തെ കുട്ടിയെപ്പോലെ നോക്കും; പഠിപ്പിക്കും, വീടും വച്ചുതരും: കുഞ്ഞിനെ ചേർത്തുപിടിച്ച് ഗണേഷ്

Aswathi Kottiyoor
WordPress Image Lightbox