26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
Uncategorized

ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മാനന്തവാടി: സമീപ കാലങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കും സംഘടിതമായ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി യുവജനങ്ങൾ പങ്കാളികളായി.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ നീലംപറമ്പിൽ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക സ്വാധീനം ചെലുത്തിയ സഭയ്ക്കും, സഭാ സ്ഥാപനങ്ങൾക്കുമെതിരായ ഗൂഢാലോചനകൾക്കുമെതിരെ ചെറുത്തുനിൽപ്പുമായി യുവജന പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിൽ എന്നിവർ സംസാരിച്ചു. രൂപത സെക്രട്ടറിയേറ്റ്, സിൻഡിക്കേറ്റ്, വിവിധ മേഖല – യൂണിറ്റ് പ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നായി വന്ന യുവജന സുഹൃത്തുക്കൾ എന്നിവർ പ്രതിഷേധ സദസ്സിൽ പങ്കെടുത്തു.

Related posts

കര്‍ണാടകയില്‍ നിന്ന് മദ്യക്കടത്ത്; 19കാരന്‍ പിടിയില്‍

Aswathi Kottiyoor

എം. വിജിൻ എംഎൽഎയെ മനസ്സിലായില്ല, നഴ്‌സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതി’; എസ്ഐ ഷമീലിന്റെ മൊഴി

Aswathi Kottiyoor

മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox