23.4 C
Iritty, IN
July 5, 2024
  • Home
  • kannur
  • അതിയായ വേദനയും ദുഃഖവും’: 11കാരനെ തെരുവുനായ കടിച്ചുകൊന്നതിൽ മന്ത്രി എം.ബി.രാജേഷ്
kannur

അതിയായ വേദനയും ദുഃഖവും’: 11കാരനെ തെരുവുനായ കടിച്ചുകൊന്നതിൽ മന്ത്രി എം.ബി.രാജേഷ്

കണ്ണൂർ∙ കണ്ണൂരിൽ പതിനൊന്നു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. സംഭവത്തിൽ.അതിയായ വേദനയും ദുഃ‌ഖവുമുണ്ട്. ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സർക്കാർ കൃത്യമായ നിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയിരുന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പണംനീക്കിവച്ച് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളെ തുടർന്നാണ് ഇവ ആരംഭിക്കാൻ കഴിയാതിരുന്നത്. അപൂർവ്വം ചില സ്ഥലങ്ങളിൽ എതിർപ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞു. എതിർപ്പുകൾ നേരിട്ട് ഇവ തുടങ്ങാൻ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഞായറാഴ്ച മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണു നിഹാൽ. കുട്ടിയുടെ അരയ്ക്കു താഴെയാണു കടിയേറ്റതെന്നാണു വിവരം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

Related posts

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Aswathi Kottiyoor

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

Aswathi Kottiyoor

ഹോം ​ഐ​സൊ​ലേ​ഷ​നി​ലും കൗ​ണ്‍​സ​ലിം​ഗ്

Aswathi Kottiyoor
WordPress Image Lightbox