24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കാലവർഷം ഇന്ന് : വ്യാപക മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് കാലവർഷം ഇന്ന് : വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related posts

മാർച്ചിൽ ജി.എസ്.ടി. വരുമാനം 1.24 ലക്ഷം കോടി……….

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox