23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.*
Uncategorized

സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.*


അന്യമതത്തില്‍പ്പെട്ട സഹോദരന്മാരായ യുവാക്കളുമായുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

തിരുച്ചിറപ്പള്ളി സ്വദേശികളായ ഗായത്രി(23), വിദ്യ(21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

തിരുപ്പുരിലെ തുണി മില്ലിലെ ജീവനക്കാരാണ് ഇരുവരും. അവിടെ വെച്ചാണ് സഹപ്രവര്‍ത്തകരായ സഹോദരന്മാരുമായി ഇവര്‍ പ്രണയത്തിലാകുന്നത്. പെണ്‍കുട്ടികള്‍
അന്യമതവിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു. വഴക്കിനു പിന്നാലെ പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങി. പിന്നീട് സമീപത്തെ കിണറിനു സമീപം രണ്ടു മൊബൈല്‍ ഫോണുകള്‍ നാട്ടുകാര്‍ കണ്ടെത്തി. തിരച്ചിലിനൊടുവില്‍ കിണറില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
————

Related posts

ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, കൃഷികൾ നശിപ്പിച്ചു

Aswathi Kottiyoor

എങ്ങോട്ടാ പൊന്നേ… സ്വർണവില ഇന്നും റെക്കോർഡിട്ടു

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ 9 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox