24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • അറബിക്കടലിൽചുഴലിക്കാറ്റ്; അടുത്ത 4 ദിവസം മഴയ്ക്കു സാധ്യത
Kerala

അറബിക്കടലിൽചുഴലിക്കാറ്റ്; അടുത്ത 4 ദിവസം മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും കാറ്റും ചേർന്ന് മഴയ്ക്കു സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം ഏതാനും മണിക്കൂറുകൾക്കകം വടക്ക് ദിശയിൽ സഞ്ചരിച്ചു മധ്യകിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ബിപാർജോയ് എന്നായിരിക്കും പേര്.
കേരള തീരത്ത് ഇന്നു മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.

തീവ്രന്യൂനമർദം രൂപപ്പെട്ടത് കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ വരവിനെ ബാധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാൽ, കാലവർഷം ഇനി എന്ന് എത്തിച്ചേരുമെന്നു സൂചന നൽകിയില്ല. നേരത്തേ, ജൂൺ 4 ആണ് പ്രവചിച്ചിരുന്നത്. അതേസമയം, കേരളത്തിൽ നാളെയോ വെള്ളിയാഴ്ചയോ കാലവർഷം എത്തുമെങ്കിലും ദുർബലമായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിട്ടുണ്ട്. തീരദേശമേഖലയിൽ മഴ പ്രതീക്ഷിക്കാമെങ്കിലും കിഴക്കൻ മേഖലയിൽ കാര്യമായി പെയ്യില്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.

Related posts

ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ അ​ച്ഛ​ന്‍റെ ക്രൂ​ര​ത; തേ​പ്പു​പെ​ട്ടി കൊ​ണ്ടു പൊ​ള്ള​ലേ​ൽ​പ്പി​ച്ചു

Aswathi Kottiyoor

നിയമന നിരോധനം: കേന്ദ്രം നികത്താത്തത് 10 ലക്ഷം ഒഴിവ്

Aswathi Kottiyoor

കോടികളുടെ വെട്ടിപ്പിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

Aswathi Kottiyoor
WordPress Image Lightbox