25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടു എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാകുന്നു
Iritty

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടു എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാകുന്നു

ഇരിട്ടി: ഭൂമി ഉണ്ടെകിലും കൈവശാവകാശം ലഭിക്കാതെ കഷ്ടപ്പെട്ട ഇരട്ടി നഗരസഭയിലെ എടക്കാനും മഞ്ഞ കാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് അവരുടെ താമസ ഭൂമിക്ക് പട്ടയം ലഭ്യമാക്കാൻ നടപടി തുടങ്ങി. ജില്ലാ ലെങൾ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കോളനി വാസികസളുടെ ദുരിതം നേരിട്ട് ബോധ്യമാകുന്നതും നടപടികളുമായി മുന്നോട്ട് വന്നതും.
വർഷങ്ങൾക്കു മുൻപ് പഴശ്ശി പദ്ധതി – എടക്കാനം റോഡരികിൽ താമസമാക്കിയ കുടുംബങ്ങൾക്കാണ് ഭൂമിയിൽ കൈവശാവകാശം നൽകുന്നതിനുള്ള തീരുമാനമായത്. അമ്പത് വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് ആർക്കും ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുൻപ് ജന്മി ഊരുമൂപ്പന് ദാനം നൽകിയ ഭൂമിയായിരുന്നു ഇത് . മൂപ്പനുമായി ബന്ധപ്പെട്ട് കഴിയുന്ന കുടുംബങ്ങൾ ഇവിടെ ചെറിയ വീടുകൾ നിർമ്മിച്ച് കോളനിയാക്കി ജീവിതം നയിക്കുകയായിരുന്നു.
വർഷങ്ങളായി താമസിച്ചു വന്ന ഭൂമിക്ക് കൈവശാവകാശം ഇല്ലാഞ്ഞതിനാൽ ഇവർക്ക് സർക്കാരിൽ നിന്നുള്ള ഭവന നിർമ്മാണ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്നില്ല . അറ്റ കുറ്റപണികൾ പോലും നടത്താനുള്ള കഴിവില്ലാഞ്ഞതിനാൽ പല വീടുകളും അപകട ഭീഷണിയിലാണ്. ലീഗൽ സർവീസ് അതോറിറ്റി നടത്തിയ പരിശോധനയിൽ കോളനി നിവാസികളുടെ ദുരിതം കമ്മീഷന് നേരിട്ട് ബോധ്യമാവുകയും ഇവർക്ക് ഭൂമി ഇല്ലാത്തതുകൊണ്ടാണ് സർക്കാരിൽ നിന്നുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തതെന്നും മനസ്സിലാക്കിയായിരുന്നു ഇടപെടൽ. തുടർന്ന് ഇതിനായി അതോറിറ്റി നടത്തിയ ശ്രമമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.
താമസിക്കുന്ന ഭൂമിയുടെ ജന്മിയിൽ നിന്നും സമ്മതപത്രം വാങ്ങി ഭൂമി ഇവർക്ക് അളന്നു നൽകുവാനുള്ള നടപടിയാണ് സ്വീകരിച്ചത്. ലീഗൽ സർവീസ് അതോറിറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫിന്റെ നേതൃത്വത്തിൽ സംഘം കോളനിയിൽ എത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഭൂമി കോളനിയിലെ 10 കുടുംബങ്ങൾക്കും വീതിച്ചു നൽകുന്നതോടൊപ്പം കോളനിയിൽ സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നതിന് സ്ഥലം നീക്കിവെക്കും. നഗരസഭ സാംസ്‌കാരിക നിലയത്തിനായി ആറു ലക്ഷം രൂപയും അനുവദിച്ചിരുന്നു. വാർഡ് അംഗം കെ. മുരധീധരൻ, പാര ലീഗൽ വളണ്ടിയർമാരായ എൻ. സുരേഷ് ബാബു, രേഖ വിനോദ് , റോജ രമേശ് എന്നിവർ അളവിന് നേതൃത്വം നൽകി. പായം വില്ലേജ് ഓഫീസർ ആർ .പി. പ്രമോദിന്റെ നേതൃത്വത്തിൽ ആയിരുന്നു ഭൂമി അളന്ന് തിരിച്ചത്. കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടുകൾ അവർ തന്നെ ഉപയോഗിക്കും. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ നിന്നുള്ള സഹായം ലഭിക്കുന്ന മുറയ്ക്ക് അനുവദിച്ച സ്ഥലത്ത് പുതിയ വീടുകൾ നിർമ്മിച്ചു നൽകും. കോളനിയിൽ കുടിവെള്ളത്തിനുള്ള സൗകര്യവും നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

Related posts

ടെറസിൽ നിന്നും കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു

Aswathi Kottiyoor

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഐ പി വാർഡ് തുറന്നു

Aswathi Kottiyoor
WordPress Image Lightbox