26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വലിച്ചെറിയൻ മുക്ത നഗരസഭാ പ്രഖ്യാപനവും ഹരിത സഭയുടെ ഉദ്ഘാടനവും
Uncategorized

വലിച്ചെറിയൻ മുക്ത നഗരസഭാ പ്രഖ്യാപനവും ഹരിത സഭയുടെ ഉദ്ഘാടനവും

ഇരിട്ടി: മാലിന്യ മുക്ത നവകേരളം കാമ്പയിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭ മാലിന്യ മുക്ത വലിച്ചെറിയൻ മുക്ത നഗരസഭാ പ്രഖ്യാപനവും ഹരിത സഭയുടെ ഉദ്ഘാടനവും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷയായി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ.സോയ പരിസ്ഥിതി സന്ദേശം നൽകി. സി ഡി എസ് അധ്യക്ഷ നിധിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ പി.കെ. ബൽക്കീസ് ഹരിതസേനയെ ആദരിച്ചു.
നഗരസഭാ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, വി. ശശി, എ.കെ. ഷൈജു, യു.കെ. ഫാത്തിമ, നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ഹരിത കർമ്മ സേന പ്രസിഡൻ്റ് പി.അജിത എന്നിവർ സംസാരിച്ചു. ഇ.രജീഷ്, അനീഷ് കുമാർ, പി.ആർ. അശോകൻ എന്നിവർ വിവിധ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.

Related posts

പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിറിന് ജാമ്യം, സമൂഹമാധ്യമങ്ങളിൽ കേസ് പരാമർശം പാടില്ലെന്ന് ഉപാധി

Aswathi Kottiyoor

‘ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ട 62 ലക്ഷം പേര്‍ പിണറായിയുടെ അഹന്തക്ക് അന്ത്യം കുറിക്കും’ : എംഎംഹസ്സന്‍

Aswathi Kottiyoor

പേരാവൂർ ചെവിടിക്കുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox