• Home
  • Uncategorized
  • അഴുക്കിൽ നിന്ന് അഴകിലേക്ക് ഉദ്യാനം ഉദ്‌ഘാടനം ചെയ്തു
Uncategorized

അഴുക്കിൽ നിന്ന് അഴകിലേക്ക് ഉദ്യാനം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: വള്ളിത്തോടിലെ ഒരുമ റെസ്‌ക്യൂ ടീം രൂപപ്പെടുത്തിയെടുത്ത ഹരിതപാർക്ക് ജനങ്ങൾക്കായി സമർപ്പിച്ചു. പായം പഞ്ചായത്തിലെ തലശ്ശേരി – വളവുപാറ അന്തർ സംസ്ഥാന പാതയോരത്ത് വള്ളിത്തോട് ജനങ്ങളും വഴിയാത്രക്കാരും വഴിയോര കച്ചവടക്കാരും മറ്റും പുറം തള്ളുന്ന മാലിന്യങ്ങളാൽ ദുർഗന്ധം വമിക്കുന്ന പ്രദേശം വൃത്തിയാക്കിയും അവിടം മുഴുവനും ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചുമാണ് ഒരുമ റെസ്ക്യു ടീം മനോഹരമായ ഉദ്യാനമൊരുക്കിയത്.
മാലിന്യ മുക്ത കേരളത്തിൻ്റെ ഭാഗമായി വള്ളിത്തോട്ടിലെ മാർക്കറ്റ് പരിസരത്തെ ദുർഗന്ധ കുമ്പാരമായ രണ്ടിടങ്ങളാണ് വൃത്തിയാക്കി വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചും ചെടിച്ചട്ടികളും പൂക്കളും നിരത്തിയും പുഴയിലെ വെള്ളാരം കല്ലുകൾ കൊണ്ട് അതിര് തീർത്തും മനോഹരങ്ങളായ ഉദ്യാനങ്ങളാക്കി മാറ്റിയത്.
അഴുക്കിൽ നിന്ന് അഴകിലേക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഒരുമ റെസ്ക്യു ടീമിൻ്റെ ഈ പ്രവർത്തനം പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുകയും പഞ്ചായത്ത് തലത്തിൽ ചർച്ചയാവുകയും ചെയ്തതിനെ തുടർന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പാർക്ക് സന്ദർശിച്ചിരുന്നു. പാർക്ക് പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി ഉദ്‌ഘാടനം ചെയ്തു.
പാതയുടെ ഇരു വശങ്ങളിലും തണൽ മരങ്ങളും ചെടികളും നട്ട് സൗന്ദര്യവത്കരിച്ച് പൂന്തോട്ട നഗരമാക്കുന്ന ഒരു മറെസ്ക്യൂ ടീമിൻ്റെ പുതിയ പദ്ധതി, എഴുത്തുകാരനും ചലച്ചിത്ര സഹസംവിധായകനുമായ മുസ്തഫ കീത്തടത്ത് വൃക്ഷത്തെ നട്ട് ഉദ്‌ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹമീദ് കണിയാട്ടയിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, മുൻ പഞ്ചായത്ത് മെമ്പർ ടോമി, റെസ്ക്യു ടീം ചെയർമാൻ സിദ്ധീഖ്, ഇബ്രാഹിം കുട്ടി വള്ളിത്തോട്, അസ് ബർ കുരിക്കള വീട്ടിൽ എന്നിവർ സംസാരിച്ചു.

Related posts

വന്ദേഭാരതിൽ പോയാൽ 2 ദിവസം കൊണ്ട് എത്തുമോ? അപ്പം കേടാവും: മറുപടിയുമായി ഗോവിന്ദൻ

Aswathi Kottiyoor

ഗവർണർ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ ബിൽ നിയമമായി

Aswathi Kottiyoor

ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി;രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

Aswathi Kottiyoor
WordPress Image Lightbox