• Home
  • Uncategorized
  • അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും
Uncategorized

അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും

അറബിക്കടലില്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്ക് – കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമായി. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും. കാലവര്‍ഷ പുരോഗതിയെ അനുകൂലമായി ബാധിക്കുമെന്നും കേരളത്തില്‍ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതോടെ ഇന്ന് കേരളത്തില്‍ മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കാലവര്‍ഷം കേരളത്തോട് കൂടുതല്‍ അടുക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പരക്കെ മഴ കിട്ടും. ഇതിനോട് അനുബന്ധമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാല്‍ കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Related posts

പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം, മൂന്നെണ്ണം തള്ളി, ബാക്കിയുള്ളതിൽ തീരുമാനമായില്ല

Aswathi Kottiyoor

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; നാലു പേരുടെ നില ​ഗുരുതരം, 7പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox