23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊട്ടിയൂരിലേക്ക് ഭക്തരുടെ പ്രവാഹം
Uncategorized

കൊട്ടിയൂരിലേക്ക് ഭക്തരുടെ പ്രവാഹം

കൊട്ടിയൂർ : കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്. ഞായറാഴ്ച പുലർച്ചെ മുതൽ ആയിരക്കണക്കിന് പേരാണ് ദർശനത്തിനായി അക്കരെ കൊട്ടിയൂർ ദേവസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.

പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങൾ പുലർച്ചെ മുതൽ ദർശനത്തിനായി കാത്തുനിന്നു. ഇത്തവണ വൻ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന വിലയിരുത്തലിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

കൊട്ടിയൂരിലേക്ക് വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. പാർക്കിങ്ങിനായി അനുവദിച്ചിരുന്ന ഗ്രൗണ്ടുകൾ പുലർച്ചെതന്നെ നിറഞ്ഞിരുന്നു. വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

കണ്ണൂർ റൂറൽ എസ്.പി. എം.ഹേമലത കൊട്ടിയൂരിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ചലച്ചിത്രതാരം ശ്വേത മേനോൻ കുടുംബസമേതം കൊട്ടിയൂരിൽ ദർശനം നടത്തി. ദർശനത്തിനുശേഷം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായരുമായി കൂടിക്കാഴ്ച നടത്തി.

വൈശാഖോത്സവത്തിലെ നാല് ആരാധനങ്ങളിൽ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടക്കും. പ്രധാന ചടങ്ങായ ഇളനീർവെപ്പ് വെള്ളിയാഴ്ചയാണ് .

Related posts

ചൈനീസ് വെബ്‌സൈറ്റുകൾ നിരോധിച്ച് കേന്ദ്രം

Aswathi Kottiyoor

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി

Aswathi Kottiyoor

ബജറ്റിനെതിരെ മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

Aswathi Kottiyoor
WordPress Image Lightbox