27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; മുപ്പതോളം പേര് മരിച്ചതായിറിപ്പോര്‍ട്ട്
Kerala

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; മുപ്പതോളം പേര് മരിച്ചതായിറിപ്പോര്‍ട്ട്

ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് മുപ്പതോളം പേര് മരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്ക് പരിക്ക്.
.ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇരുനൂറിലധികം പേര്‍ മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകട സ്ഥലത്തേക്ക് അയച്ചതായി റെയില്‍വേ അറിയിച്ചു. ബലാസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്

ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികള്‍ മറിഞ്ഞു

Related posts

ഭിന്നശേഷിക്കാർക്കു ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണം

Aswathi Kottiyoor

മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ്

Aswathi Kottiyoor

വിലവർദ്ധന: പരിശോധന കടുപ്പിച്ച് സ്പെഷ്യല്‍ സ്ക്വാഡ്

Aswathi Kottiyoor
WordPress Image Lightbox