24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാലിന്യം തള്ളിയവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ചു
Iritty

മാലിന്യം തള്ളിയവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ചു

ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത് .
പഞ്ചായത്തിലെ എടൂർ – കരിക്കോട്ടക്കരി റോഡിൽ വെമ്പുഴയിലാണ് റോഡരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ആറളം പഞ്ചായത്തിലെ അസിസ്റ്റൻറ് സൂപ്രണ്ട് ആർ. എസ്. സുനിൽകുമാർ, ക്ലർക്കുമാരായ കെ .രാജേഷ്, പി. ജെ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് അന്ത്യാംകുളം. ഇ .സി. രാജു എന്നിവരും ചേർന്നാണ് മാലിന്യത്തിൽ നിന്ന് അഡ്രസ്സ് പരിശോധിച്ച് ഇത് തള്ളിയവരെ കണ്ടെത്തിയത്. എടൂർ സ്വദേശി ജോർജുകുട്ടിയുടെ വീട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്ക്കരിക്കാൻ ഇരട്ടിയിലെ ടി.പി. നജുമുദീന് ഇവർ പണം നൽകി കെമാറിയിരുന്നു. എന്നാൽ ഈ മാലിന്യം ഗുഡ്സ് ഓട്ടോറിക്ഷയിൽ റോഡരികിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. മാലിന്യം തള്ളിയവരെ കണ്ടെത്താനായതോടെ ഇവരിൽ നിന്നും പത്തായിരം രൂപ പിഴയാക്കി ഈടാക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു.

Related posts

ഇരിട്ടി സഹകരണ റൂറൽ ബാങ്ക് കെട്ടിടോത്ഘാടനം നാളെ

Aswathi Kottiyoor

ആറ് വർഷത്തിനിടയിൽ കാട്ട് മൃഗങ്ങളാൽ നഷ്ടമായത് പത്തോളം ജീവനുകൾ

Aswathi Kottiyoor

അയ്യൻകുന്നിലെ റീസർവേ പ്രശ്നം – കൈവശ സ്ഥലത്തിന് രേഖകൾ ഉള്ളവർക്ക് സ്ഥലം നഷ്ടപ്പെടില്ലെന്ന് മന്ത്രിമാരുടെ യോഗം

Aswathi Kottiyoor
WordPress Image Lightbox