തിരുവനന്തപുരം: വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കും. സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
അതേസമയം മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്കൂളുകളിലേക്ക് പോകുകയാണ്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകൾ സ്കൂൾമുറ്റത്തേക്ക് എത്തുന്നത്.
- Home
- Uncategorized
- വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി