26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തേക്കടിയിൽ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു ;പ്രദേശത്ത് പ്രഭാത സവാരിയും സൈക്കിൽ സവാരിയും നിരോധിച്ചു
Uncategorized

തേക്കടിയിൽ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു ;പ്രദേശത്ത് പ്രഭാത സവാരിയും സൈക്കിൽ സവാരിയും നിരോധിച്ചു


തേക്കടി : വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. ഡിവിഷണൽ ഓഫീസിലെ ക്ലർക്ക് റോബി വർഗീസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ട് ലാൻഡിംഗിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടുന്നതിനിടയിൽ വീണു. ഇതിനിടയിൽ കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്.റോബിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടപ്പന നരിയംപാറ സ്വദേശിയാണ് റോബി വർഗീസ്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രഭാത സവാരിയും സൈക്കിൽ സവാരിയും നിരോധിച്ചു

Related posts

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു

Aswathi Kottiyoor

ചൂട് കൂടും; 6 ജില്ലകളിൽ മുന്നറിയിപ്പ്! താപനില ഉയരും

Aswathi Kottiyoor

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

Aswathi Kottiyoor
WordPress Image Lightbox