25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ
Uncategorized

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ

കാസർഗോഡ്: കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയാണ് സ്‌ഫോടക വസ്തുക്കളുമായി പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.

13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു.

അതേസമയം കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ ഇപ്പോൾ.

Related posts

12കാരിയെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വിജനമായിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, ജാർഖണ്ഡ് സ്വദേശിക്കായി തെരച്ചിൽ

Aswathi Kottiyoor

പ്ലസ് വൺ വിദ്യാർഥിയോട് ന​ഗ്നചിത്രം ആവശ്യപ്പെട്ടു, വസ്ത്രംമാറുന്ന ചിത്രമെടുത്തു; ബാഡ്മിന്‍റൺ കോച്ച് അറസ്റ്റില്‍

Aswathi Kottiyoor

സ്കൂളിന് മുന്നിൽ ഇറക്കിവിട്ട മകൾ ക്ലാസിലെത്തിയില്ലെന്ന് അച്ഛന് മെസേജ്; 15കാരിയെ കണ്ടെത്താൻ ഉടൻ ഇടപെട്ട് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox