33.9 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ നിര്‍ദേശം
Uncategorized

ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രധാന സ്റ്റോറിലുളള ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ബ്ലീച്ചിംഗ് പൗഡര്‍ ഈര്‍പ്പം തട്ടാതെ പ്രത്യേകം മുറിയില്‍ സൂക്ഷിക്കണമെന്നാണ് ഡിഎംഒ മാര്‍ക്ക് നല്‍കിയ നിര്‍ദേശം. മരുന്നുകള്‍, കെമിക്കലുകള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതിലും ജാഗ്രത വേണം.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളില്‍ ബ്ലീച്ചിങ് പൗഡറിന് തീ പിടിച്ച സാഹചര്യത്തിലാണ് പ്രത്യേക നിര്‍ദേശം. ആരോഗ്യ സ്ഥാപനങ്ങളില്‍ വേണ്ടത്ര സൗകര്യമില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടെ, തീപിടുത്തമുണ്ടായ ഇടങ്ങളിലെ രാസപരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി.

Related posts

കോട്ടയം സ്വദേശിക്ക് വർക്ക്@ഹോം വഴി പണം സമ്പാദിക്കാമെന്ന് മെസേജ്, പാലക്കാട് സ്വദേശി തട്ടിയത് 6 ലക്ഷം, അറസ്റ്റ്

Aswathi Kottiyoor

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് 60 തവണ; പൊലീസ് വലയിലാക്കിയത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ

Aswathi Kottiyoor

അച്ചടിച്ചതിൽ ഭൂരിഭാഗവും വിറ്റു, സര്‍വകാല റെക്കോര്‍ഡുകൾ തിരുത്താൻ തിരുവോണം ബമ്പര്‍, വിൽപന വന്‍ ഹിറ്റിലേക്ക്

Aswathi Kottiyoor
WordPress Image Lightbox