27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, യുവാവ് പിടിയിൽ; ‘കപ്യാർക്കും പാചകക്കാരനു’മായി തിരച്ചിൽ
Uncategorized

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, യുവാവ് പിടിയിൽ; ‘കപ്യാർക്കും പാചകക്കാരനു’മായി തിരച്ചിൽ

അടിമാലി ∙ വൈദികന്റെ വേഷം കെട്ടി ഹോട്ടൽവ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി.കൈമൾ (38) ആണ് വെള്ളത്തൂവൽ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനാണു പണം നഷ്ടമായത്. കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷംകെട്ടിയ മറ്റു പ്രതികളെ പൊലീസ് തിരയുന്നു.

ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനിൽ ഫോണിലൂടെ പരിചയപ്പെടുത്തിയത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറിൽ ഭൂമി കുറ‍ഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു.

കാറിൽ ചിത്തിരപുരത്ത് എത്തിയ വ്യവസായി അനിലിനെ ഫോണിൽ വിളിച്ചപ്പോൾ തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നു പറ‍ഞ്ഞു. പണമടങ്ങിയ ബാഗ് സഹായിയെ കാണിക്കണമെന്നും പണം കൈമാറരുതെന്നും വ്യവസായിയോടു പറഞ്ഞു. ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിൽ വന്നയാൾ പണവുമായി കടന്നുകളഞ്ഞു. തുടർന്നാണു വ്യവസായി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.

ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരുവിന് സമീപം നഞ്ചൻകോടു നിന്ന് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തു.

ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധർ, വെള്ളത്തൂവൽ എസ്എച്ച് ഒ.ആർ.കുമാർ, എസ്ഐമാരായ സജി എൻ.പോൾ, സി.ആർ.സന്തോഷ്, ടി.ടി.ബിജു, സിപിഒമാരായ ശ്രീജിത് ജോസ്, എം.നിഷാദ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

‘എന്‍റെ കുഞ്ഞിനെ വേണം’; രണ്ടാനച്ഛൻ മർദിച്ച 7 വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Aswathi Kottiyoor

സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാന്‍ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കും

Aswathi Kottiyoor

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവകര്‍ഷകന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox