20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ 30 വാഹനചാർജിങ്‌ സ്‌റ്റേഷനുകൾ തുടങ്ങും
Kerala

സംസ്ഥാനത്ത്‌ 30 വാഹനചാർജിങ്‌ സ്‌റ്റേഷനുകൾ തുടങ്ങും

വൈദ്യുത വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ സംവിധാനമൊരുക്കാൻ ഉടമകളുടെ കൂട്ടായ്‌മ രംഗത്ത്‌. ഇലക്‌ട്രിക്കൽ വെഹിക്കിൾ ഓണേഴ്‌സ്‌ അസോസിയേഷൻ– -കേരള (ഇവോക്‌) സംസ്ഥാനത്ത്‌ 30 ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും.

സംസ്ഥാനത്തെ 1500 വൈദ്യുത കാർ ഉടമകൾ അംഗങ്ങളായ ഇവോക്‌ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ്‌ ഒരുമാസത്തിനകം ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാർജ്‌ മോഡ്‌ എന്ന രാജ്യാന്തര സ്‌റ്റാർട്ടപ്പുമായി സഹകരിച്ചാണ്‌ ചാർജിങ്‌ സ്‌റ്റേഷനുകളും അത്‌ ബന്ധിപ്പിക്കുന്ന ആപ്പും നിലവിൽവരുന്നത്‌. 28ന്‌ കളമശേരി ആഷിക്‌ കൺവൻഷൻ സെന്ററിൽ ചേരുന്ന ഒന്നാംവാർഷികത്തിൽ പദ്ധതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വാർഷികസമ്മേളനവും സെമിനാറും മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും

Related posts

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

ആർടിഒ ഓഫീസിൽ കയറാതെ ഡ്രൈവിങ് ലൈസൻസ് : 58 സേവനങ്ങള്‍ ഓണ്‍ലൈനാക്കി

Aswathi Kottiyoor

നിതിനമോള്‍ വധം: പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox