24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി മാഫിയയ്ക്കെതിരെ ശക്തമായ കരുതൽ വേണം: മുഖ്യമന്ത്രി.
kannur

വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി മാഫിയയ്ക്കെതിരെ ശക്തമായ കരുതൽ വേണം: മുഖ്യമന്ത്രി.

കണ്ണൂർ ∙ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരിമാഫിയകൾക്കെതിരെ ശക്തമായ കരുതൽ വേണമെന്നും സ്കൂളുകളിൽ നിശ്ചിത എണ്ണം വിദ്യാർഥികൾക്കു മെന്ററായി ഒരു അധ്യാപകൻ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 97 സ്കൂളുകളിൽ പുതിയതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരിമാഫിയ ഗുരുതര പ്രശ്നമാണ്. സ്കൂളുകളിൽ രക്ഷിതാക്കൾക്കു വരാം. പക്ഷേ, എല്ലാത്തരം ആളുകളും കയറിവരുന്ന ഇടമാകരുതു സ്കൂളുകൾ. സ്കൂൾ പരിസരത്ത് ലഹരിവിൽപന കേന്ദ്രമുണ്ടെന്നു കണ്ടെത്തിയാൽ, അവ പിന്നീടു പ്രവർത്തിക്കാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും പൊലീസും എക്സൈസും നടപടിയെടുക്കണം. നാട്ടുകാരുടെ കരുതലുണ്ടാകണം. എല്ലാ സ്കൂളുകളിലും അക്കാദമിക് മാസ്റ്റർ പ്ലാൻ ഈ വർഷം മുതൽ നടപ്പാക്കും.’ മുഖ്യമന്ത്രി പറ‍ഞ്ഞു. 
 മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങളും യാഥാർഥ്യമാകുമെന്നു കിഫ്ബിയിലൂടെ കേരളം തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികളെ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നാണു ചിലർ വിശേഷിപ്പിച്ചത്. ഉദ്ഘാടനം ചെയ്ത 97 സ്കൂൾ കെട്ടിടങ്ങളിൽ 61 എണ്ണവും കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണ്. 80,000 കോടി രൂപയാണ് 7 വർഷത്തിനിടെ കിഫ്ബിയിൽ നിന്നു പശ്ചാത്തല വികസനത്തിനായി ചെലവിട്ടത്. വിദ്യാലയങ്ങൾക്കായി 7 വർഷത്തിനിടെ ചെലവിട്ട 3800 കോടി രൂപയിൽ 2300 കോടിയും കിഫ്ബിയിൽ നിന്നാണ്. 2300 സ്കൂളുകൾക്കാണു ഗുണം ലഭിച്ചത്.  ഡിജിറ്റൽ വിദ്യാഭ്യാസം എല്ലായിടത്തുമെത്തി. കോവിഡ് കാലത്താണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്തത്’– മുഖ്യമന്ത്രി പറഞ്ഞു. 

3 ടിങ്കറിങ് ലാബുകളുടെ (വിദ്യാർഥികളിലും അധ്യാപകരിലും സർഗാത്മകതയും സൃഷ്ടിപരതയും തുടങ്ങിയവയുണ്ടാക്കാനുള്ള ലാബുകൾ) ഉദ്ഘാടനവും 12 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.  

സംസ്ഥാനത്തെ മറ്റിടങ്ങളിൽ തത്സമയം നടന്ന ഉദ്ഘാടന പരിപാടികളിൽ മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, ആന്റണി രാജു, വി.അബ്ദുറഹ്മാൻ, ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, എം.ബി.രാജേഷ്, പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ്, കെ.രാധാകൃഷ്ണൻ, വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

Related posts

മാ​ട്ടൂ​ലി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​ഫ്ര(13)​അ​ന്ത​രി​ച്ചു

Aswathi Kottiyoor

ബാങ്കിലെ കടബാധ്യത വീട്ടിത്തരുമെന്നു വാഗ്ദാനം ; ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ്

Aswathi Kottiyoor

വേങ്ങാട് സാന്ത്വനം ട്രസ്റ്റ് വാർഷികാഘോഷം ;വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിയ 16 പേർക്ക് ആദരവ്

Aswathi Kottiyoor
WordPress Image Lightbox