23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • എസ് എസ് എൽ സി പരീക്ഷയിലെ ചരിത്ര വിജയം വിജയറാലി ചൊവ്വാഴ്ച
Iritty

എസ് എസ് എൽ സി പരീക്ഷയിലെ ചരിത്ര വിജയം വിജയറാലി ചൊവ്വാഴ്ച

ഉളിക്കൽ : എസ് എസ് എൽ സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടി ഉളിക്കൽ ഗവർമ്മെണ്ട് ഹയർ സെക്കണ്ടറി. സ്‌കൂൾ ആദ്യമായി നേടുന്ന ഈ ചരിത്ര വിജയം ആഘോഷിക്കാൻ 23 ന് ചൊവ്വാഴ്ച് വിജയാഹ്ലാദ റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9 മണിക്ക് സ്‌കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടക്കം നിരവധിപേർ അണിനിരക്കും.
1968 ൽ പടിയൂർ കല്യാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്‌കൂൾ 2010 ൽ ആണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇക്കുറി 249 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. നൂറ് ശതമാനം വിജയം നേടിയതിൽ 57 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടാനായി. 15 വിദ്യാർഥികൾ 9 വിഷയത്തിലും എ പ്ലസ് നേടി. ഇരിക്കൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമായി ഉളിക്കൽ എച്ച് എസ് എസ് മാറിയെന്നും പഠന , പഠ്യേതര വിഷയങ്ങളിലും സ്പോർട്സിലും കഴിഞ്ഞ വർഷങ്ങളിൽ സ്‌കൂളിന് ഏറെദൂരം മുന്നോട്ട് പോകാനായിട്ടുണ്ടെന്നും സ്‌കൂൾ പ്രിൻസിപ്പാൾ പി.കെ. ഗൗരി, പി ടി എ പ്രസിഡന്റ് റോയി പുളിക്കൽ, വൈസ് പ്രസിഡന്റ് കെ.വി. ഷാജി, മദർ പി ടി എ പ്രസിഡന്റ് ഹസീന നാസർ, സ്റ്റാഫ് സിക്രട്ടറി ബിജോയ് മാത്യു, അദ്ധ്യാപകരായ നോബിൾ തോമസ്, എ.എ. റംലത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related posts

ഇരിട്ടിയിൽ പുഷ്പ ഫല പ്രദർശന വിപണന മേള 18ന് തുടങ്ങും.

Aswathi Kottiyoor

ഹരിതടൂറിസം സെമിനാർ 27 ന് സംഘാടക സമിതി യോഗം ചേർന്നു.

Aswathi Kottiyoor

അൻപത് ദിവസമായി തുടരുന്ന ആറളം ഫാം സമരം താത്കാലികമായി പിന്‍വലിച്ചു.

Aswathi Kottiyoor
WordPress Image Lightbox