കൊച്ചി ∙ പെരിയാർ ദേശം കടവിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥി സ്റ്റീഫൻ (19) ആണ് മരിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.
യുസി കോളജ് ഉപാസനയിൽ ജേക്കബ് കോശിയുടെ മകനാണ് സ്റ്റീഫൻ. മാതാവ്: മിനി. സഹോദരി: എൽസ.