20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്‌കൂള്‍ ബസുകള്‍ പരിശോധനക്ക് ഹാജരാക്കണം
Uncategorized

സ്‌കൂള്‍ ബസുകള്‍ പരിശോധനക്ക് ഹാജരാക്കണം

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അത്തരം വാഹനങ്ങളുടെ പരിശോധന ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 25,26,27,29,30 തീയതികളില്‍ കീഴൂര്‍ വാഹന പരിശോധന സ്ഥലത്ത് വെച്ച് നടക്കും.സമയം രാവിലെ 10 മണിമുതല്‍ 12 മണി വരെ .ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ പരിധിയില്‍ ഉള്ള എല്ലാ സ്‌കൂള്‍ ബസുകളും ഹാജരാക്കേണ്ടതാണെന്ന് ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ ബി. സാജു അറിയിച്ചു.പരിശോധന പൂര്‍ത്തിയായ വാഹനത്തിന് പരിശോധന ബാഡ്ജ് നല്‍കുന്നതും ഇത് വാഹനത്തിന്റെ മുന്‍ ഗ്ലാസില്‍ ഒട്ടിക്കേണ്ടതുമാണ്.മാര്‍ച്ച് ,ഏപ്രില്‍,മെയ് മാസങ്ങളിലായി ഫിറ്റ്‌നസ് ടെസ്റ്റിന് വന്ന വാഹനങ്ങള്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല.ഈ വാഹനങ്ങളുടെ പരിശോധന സ്റ്റിക്കര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫീസില്‍ ഹാജരായാല്‍ ലഭിക്കുന്നതായിരിക്കും.
1 മുതല്‍ 2000 വരെ നമ്പര്‍ വാഹനങ്ങള്‍ മെയ് 25 നും,2001 മുതല്‍ 4000 വരെ മെയ് 26 നും,4001 മുതല്‍ 6000 വരെ മെയ് 27നും ,6001 മുതല്‍ 8000 വരെ മെയ് 29നും 8001 മുതല്‍ 9999 വരെ മെയ് 30 നും പിരശോധനക്ക് ഹാജരാവണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2490001

Related posts

ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത, കേരളത്തിൽ മഴ ശക്തമാകും, 2 പേരെ കാണാതായി, ജാഗ്രത വേണമെന്ന് മന്ത്രി രാജൻ

Aswathi Kottiyoor

മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Aswathi Kottiyoor

ദേശീയപാതയിൽ നിർത്തിയിട്ട കാറിൽ കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയിൽ, മൃതദേഹങ്ങൾ വീട്ടിൽ നിന്ന് 200 കിമീ അകലെ

Aswathi Kottiyoor
WordPress Image Lightbox