പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 50 കാരനായ ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് ഇവർ താമസിക്കുന്നത്. വിഷം കഴിച്ച് മരിച്ചതെന്നാണ് സംശയം. കാറിൽ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു.
ആത്മഹത്യക്ക് കാരണമെന്താണെന്നും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പണമിടപാടുകാരിൽ നിന്ന് സമ്മർദ്ദത്തിലായിരുന്നോവെന്നും അന്വേഷിക്കുകയാണ്. ലോഹക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.