25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • രാത്രിയിൽ അഞ്ചംഗ സംഘം ഭാര്യയെ കണ്ണിറുക്കി കാണിച്ചു, എന്നെ മർദിച്ചു; എങ്ങനെ പുറത്തിറങ്ങും?
Uncategorized

രാത്രിയിൽ അഞ്ചംഗ സംഘം ഭാര്യയെ കണ്ണിറുക്കി കാണിച്ചു, എന്നെ മർദിച്ചു; എങ്ങനെ പുറത്തിറങ്ങും?


കോഴിക്കോട് ∙ നഗരത്തില്‍ ഞായറാഴ്ച രാത്രി യുവദമ്പതികള്‍ക്കുനേരെ ആക്രമണം. ബൈക്കില്‍ പോകുമ്പോള്‍‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്നു അക്രമിക്കപ്പെട്ട അശ്വിൻ ‘മനോരമ ന്യൂസി’നോടു പറഞ്ഞു.

‘‘കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു.

യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാൽ ഞങ്ങൾക്കു ആക്രമണത്തിന്റെ വിഡിയോ എടുക്കാൻ പറ്റിയില്ല. മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ‌ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾ‌പ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകി. പക്ഷേ നടപടിയൊന്നും ആയിട്ടില്ല.’’– അശ്വിൻ വ്യക്തമാക്കി.

Related posts

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor

ആരോ​ഗ്യരം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ; വീണാ ജോർജ്

Aswathi Kottiyoor

കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox