24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്; വെടിവച്ച നായാട്ടുകാരേക്കുറിച്ച് സൂചന, പിടികൂടാൻ നീക്കം.
Uncategorized

കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്; വെടിവച്ച നായാട്ടുകാരേക്കുറിച്ച് സൂചന, പിടികൂടാൻ നീക്കം.


എരുമേലി∙ എരുമേലി കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വച്ചു നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനംവകുപ്പിന്റെ കണ്ടെത്തൽ. വെടിയേറ്റതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നു കണമലയിലെ ജനവാസമേഖലയിലേക്ക് ഇറങ്ങി നാട്ടുകാരെ ആക്രമിച്ചതെന്നാണ് നിഗമനം. പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വനംവകുപ്പ് അധികൃതർ അറിയിച്ചു. നായാട്ടുകാര്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയേക്കും.അതേസമയം, ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ 2 സംഘങ്ങളായി തിരിഞ്ഞ് ശ്രമം നടത്തുന്നുണ്ട്. 25 പേർ അടങ്ങുന്ന 2 സംഘം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസമേഖലയിൽ റോന്തു ചുറ്റുകയാണ്. കാട്ടുപോത്തിന്റെ ശല്യത്തിൽനിന്ന് ജനം സുരക്ഷിതരാകുന്നതുവരെ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ജേക്കബ് തോമസിന്റെ (ചാക്കോ–68) സംസ്കാരം ഇന്ന് രാവിലെ 9ന് കണമല സെന്റ് തോമസ് പള്ളിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെയാണ് അയൽവാസികളായ തോമസ് ആന്റണിയും ചാക്കോയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോമസ് ആന്റണിയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

Related posts

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 15 വയസ്സുകാരനെ കാണാതായി

Aswathi Kottiyoor

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം’; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ, അമ്മ അബോധാവസ്ഥയിൽ

Aswathi Kottiyoor

‘ഓപ്പറേഷൻ ഓവർലോഡ്’: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Aswathi Kottiyoor
WordPress Image Lightbox