26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി.
kannur

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി.

കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ ചീങ്കണ്ണി പുഴ വനം വകുപ്പിന്റെ അധീനതയിൽ ആക്കാനുള്ള ഗൂഢശ്രമത്തിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി. പുഴയും പുഴയുടെ ഓരത്തുള്ള കൃഷിയിടങ്ങളും ജനവാസ മേഖലകളും വനം വകുപ്പിന്റെ അധീനതയിൽ ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 50 മീറ്റർ ബഫർ സോൺ പ്രൊപ്പോസൽ വനംവകുപ്പ് നൽകിയിട്ടുള്ളത്. ചീങ്കണ്ണി പുഴയോരത്തുള്ള ഒമ്പത് ആദിവാസി ഊരുകളെയും, നൂറുകണക്കിന് കുടുംബങ്ങളെയും ഏക്കർ കണക്കിന് കൃഷിയിടങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ ബഫർസോൺ. പുഴ തങ്ങളുടെ വരുതിയിൽ ആകുന്നതോടുകൂടി പുഴയിൽ ഇറങ്ങാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്നോടൊപ്പം, പാറത്തോട് കുടിവെള്ള പദ്ധതിയും ഇല്ലാതാവും.

കെ.പി.സി.സി. മെമ്പറും ജില്ലാ പഞ്ചായഅംഗവുമായ ലിസി ജോസഫ് സമരം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി.സെക്രട്ടറി ബൈജു വർഗ്ഗീസ്, ജില്ലാപഞ്ചായത്ത് അംഗം ജൂബിലി ചാക്കോ,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴയ്ക്കൽ,ഡി.സി.സി.മെമ്പർ ജോസ് നടപ്പുറം,പെൻഷൻ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം.ജി.ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related posts

പൂ​ള​ക്കു​റ്റി ബാ​ങ്ക്: ഇടപെടൽ ആവശ്യപ്പെട്ട് മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്

Aswathi Kottiyoor

80 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട്

Aswathi Kottiyoor

കെ-​റെ​യി​ൽ സ​ർ​വേക്കല്ല് പൊ​തു​മു​ത​ൽ ത​ന്നെ; അ​റ​സ്റ്റ് ന​ട​പ​ടി​യു​മാ​യി എ​ട​ക്കാ​ട് പോ​ലീ​സ്

WordPress Image Lightbox