24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • രാജസ്ഥാൻ അപകടം: അന്വേഷണം പൂർത്തിയാകും വരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി
Uncategorized

രാജസ്ഥാൻ അപകടം: അന്വേഷണം പൂർത്തിയാകും വരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി


ന്യൂഡൽഹി∙ ഈ മാസമാദ്യം രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ മുഴുവൻ സേവനങ്ങളും ഇന്ത്യൻ വ്യോമസേന നിർത്തിവച്ചു. വിശദമായ അന്വേഷണം നടത്തി, തകർന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതുവരെ മിഗ് 21 വിമാനങ്ങളുടെ സേവനം നിർത്തിവയ്ക്കുകയാണെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇക്കഴിഞ്ഞ മേയ് എട്ടിന് സൂറത്ഗഡ് വ്യോമതാവളത്തിൽ നിന്നു പറന്നുയർന്ന മിഗ് 21 വിമാനം ഹനുമാൻഗഡ് ഗ്രാമത്തിൽ തകർന്നു വീഴുകയായിരുന്നു. ഈ അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മുഴുവൻ മിഗ് വിമാനങ്ങളുടെയും സേവനം നിർത്തിവയ്ക്കാനുള്ള തീരുമാനം.

റഷ്യൻ നിർമിത മിഗ് 21 വ്യോമസേനയുടെ പക്കലുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. ഇവ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. സാങ്കേതികത്തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ ‘പറക്കുന്ന ശവപ്പെട്ടി’ എന്ന വിളിപ്പേരും ഇതിനു വീണിരുന്നു. നിലവിൽ ഉപയോഗത്തിലുള്ള 70 മിഗ് 21 വിമാനങ്ങൾ 2 വർഷത്തിനകം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

Related posts

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

ആശങ്ക ഒഴിഞ്ഞു; കുന്ദമംഗലത്ത് കണ്ടത് പുലിയല്ല, കാട്ടുപൂച്ചയെന്ന് വനംവകുപ്പ്

Aswathi Kottiyoor

സ്വർണവില കുതിക്കുന്നു: ആശങ്കയിൽ ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox