24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • മോശം പെരുമാറ്റമെന്ന് വാട്സാപ്പിൽ അറിയിച്ചു, സുഹൃത്ത് പറഞ്ഞിട്ടാണ് വിഡിയോ പകർത്തിയത്’
Uncategorized

മോശം പെരുമാറ്റമെന്ന് വാട്സാപ്പിൽ അറിയിച്ചു, സുഹൃത്ത് പറഞ്ഞിട്ടാണ് വിഡിയോ പകർത്തിയത്’


തൃശൂർ ∙ കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ നഗ്നതാ പ്രദർശനവും ലൈംഗിക അതിക്രമവും നടത്തിയത് ചോദ്യം ചെയ്യുന്ന വിഡിയോ മലയാളി സമൂഹം ശരിയായ അർഥത്തിൽത്തന്നെ ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച നന്ദിത ശങ്കര (23)പറഞ്ഞു. മാധ്യമങ്ങളിൽ പേരു വരുന്നതിനെ ഭയക്കുന്നില്ലെന്നും പരാതി കൊടുക്കുന്ന പെൺകുട്ടികൾ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ലെന്നും നന്ദിത പറഞ്ഞു.

അഭിനേത്രിയായ നന്ദിത തൃശൂരിൽനിന്ന് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ബസിൽ എറണാകുളത്തേക്കു പോകുമ്പോഴാണ് യുവാവിൽനിന്ന് മോശം പെരുമാറ്റം നേരിട്ടത്. നന്ദിത പ്രതികരിക്കുകയും അതിന്റെ വിഡിയോ പകർത്തുകയും ചെയ്തതോടെ എഴുന്നേറ്റ യുവാവ് ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടിയെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു. മോശമായി പെരുമാറിയെന്ന് ഒരു സുഹൃത്തിനെ വാട്സാപ് വഴി അറിയിച്ചപ്പോൾ ആ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് യുവാവിനെ ചോദ്യം ചെയ്യുന്ന വിഡിയോ പകർത്തിയതെന്ന് നന്ദിത പറഞ്ഞു.

ഇത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്കെതിരായ കമന്റുകൾ വന്നു നിറയുകയാണ് പതിവ്. എന്നാൽ, ഇപ്പോൾ ആ സ്ഥിതി മാറിയതിൽ സന്തോഷമുണ്ട്– നന്ദിത പറഞ്ഞു. പ്രതിയായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെതിരെ, സ്ത്രീത്വത്തെ അപമാനിക്കൽ സംബന്ധിച്ച ഐപിസി 354, 509 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെന്ന് നെടുമ്പാശേരി പൊലീസ് അറിയിച്ചു.

Related posts

മദ്യം കഴിക്കാത്തവരും ഊതുമ്പോള്‍ ബീപ് ശബ്ദം; കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ സമ്മേളനം നാളെ

Aswathi Kottiyoor

ശതാഭിഷേക നിറവിൽ ഗാനഗന്ധർവൻ; യേശുദാസിന് ആശംസകളുമായി സംഗീത ലോകം

Aswathi Kottiyoor
WordPress Image Lightbox