22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ആരോഗ്യം അരികിൽ ; സംസ്ഥാനത്ത് തുറക്കുന്നത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
Kerala

ആരോഗ്യം അരികിൽ ; സംസ്ഥാനത്ത് തുറക്കുന്നത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് തുറക്കുന്നത് 5409 ജനകീയ ആരോഗ്യ കേന്ദ്രം. 140 മണ്ഡലത്തിലെയും ആരോ​ഗ്യ സബ് സെന്ററുകളെ ജനകീയ ആരോ​ഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഈ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും ഒമ്പതുമുതൽ നാലുവരെ സേവനം ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ആശാപ്രവർത്തകർക്കു പുറമെ മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർമാർകൂടി വരുന്നതോടെ കൂടുതൽ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി നൽകാനാകും. ടെലിമെഡിസിൻ കേന്ദ്രങ്ങളും ഒരുങ്ങും. ഒമ്പതുതരം ലാബ് പരിശോധനയും 36 തരം മരുന്നും ലഭ്യമാണ്. ആർദ്രം മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധന, മറ്റ് ക്യാമ്പയിനുകൾ, രോഗനിർമാർജന പ്രവർത്തനങ്ങൾ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെയാകും താഴെത്തട്ടിൽ നടപ്പാക്കുക.

ജനകീയ ആരോഗ്യ 
ക്ലബ്ബുകൾ രൂപീകരിക്കും
ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ജീവിതശൈലീ രോഗ നിയന്ത്രണം, വയോജന ആരോഗ്യം, കൗമാര ആരോഗ്യം, ബോധവൽക്കരണ പ്രവർത്തനങ്ങൾ, മാനസിക ഉല്ലാസം, വ്യായാമം, യോഗ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും.

Related posts

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍

Aswathi Kottiyoor

ഗള്‍ഫിലേക്ക് 20 കോടിയുടെ കയറ്റുമതി; മില്‍മ അമേരിക്കയിലേക്കും

Aswathi Kottiyoor

ഭ​ഗ​ത് സിം​ഗി​ന്‍റെ മ​ര​ണം അ​നു​ക​രി​ച്ച ബാ​ല​ന് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor
WordPress Image Lightbox