27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു
Peravoor

ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു

പേരാവൂർ: ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു. ചടങ്ങിൽ എം.കെ. രാജൻ സ്വാഗതം പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർ നാഷണൽ ഡയറക്ടർ വാസുദേവൻ, നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫസർ പ്രദീപ്, നാഷണൽ കോ ഓർഡിനേറ്റർ ബെന്നി എം.ജെ. എന്നിവർ സംസാരിച്ചു.
പുതിയ പ്രസിഡന്റ് മനോജ് താഴെപ്പുര, ജനറൽ സെക്രട്ടറിയായി സി.സി. ജോസ്, ട്രഷറർ ആയി പി.കെ പവിത്രനെയും , വൈസ് പ്രസിഡൻറായി കെ.ടി.തോമസിനെയും, ജോയന്റ് സെക്രട്ടറിയായി സജീവൻ കളത്തിൽ എന്നിവരെയും, മൊത്തം 11 അംഗ ഡയറക്ടർ ബോർഡും അധികാരമേറ്റു. ദേശീയ അമെച്ച്വർ അത്ലെറ്റിക്ക് ചാമ്പ്യൻ രഞ്ചിത്ത് മാക്കുറ്റിയെ ഇന്ത്യൻ സീനിയർ ചേമ്പർ നാഷണലിനു വേണ്ടി എം എൽ എ ആദരിച്ചു. പുതുതായി സെക്രട്ടറിയായി ചുമതല ഏറ്റ സി സി ജോസ് നന്ദിയും പറഞ്ഞു.

Related posts

പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

Aswathi Kottiyoor

ഡി.വൈ.എഫ്.ഐ സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തല്‍ പേരാവൂരില്‍

Aswathi Kottiyoor

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

Aswathi Kottiyoor
WordPress Image Lightbox