25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • കണ്ണൂരിന്റെ ശ്രീ
kannur

കണ്ണൂരിന്റെ ശ്രീ

അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങി​പ്പോ​യ​വ​രെ സ്വ​പ്നം കാ​ണാ​നും സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നും പ​ഠി​പ്പി​ച്ച പ്ര​സ്ഥാ​ന​വും ആ​ശ​യ​വു​മാ​ണ് കു​ടും​ബ​ശ്രീ. സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ടെ​യും സ്വ​യംപ​ര്യാ​പ്ത​ത​യു​ടെ​യും പാ​ഠ​ങ്ങ​ൾ വ​നി​ത​ക​ളെ പ​ഠി​പ്പി​ച്ച കു​ടും​ബ​ശ്രീ​ക്ക് 25 വ​യ​സ്സ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ക​ണ്ണൂ​രി​ലെ വി​ജ​യ​ക​ഥ​ക​ൾ ഏ​റെ​യാ​ണ്.

വ​നി​ത​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ടു​ന്ന ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന സം​വി​ധാ​ന​മാ​യ കു​ടും​ബ​ശ്രീ​യു​ടെ വേ​രു​ക​ൾ​ക്ക് ക​ണ്ണൂ​രി​ന്റെ മ​ണ്ണി​ൽ ആ​ഴ​മേ​റെ​യാ​ണ്. ശ​ക്ത​വും വി​പു​ല​വു​മാ​യ സം​ഘ​ട​ന സം​വി​ധാ​ന​വും സം​രം​ഭ​ങ്ങ​ളും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളു​മാ​യി അ​ത​ങ്ങ​നെ വ്യാ​പി​ച്ച് കി​ട​ക്കു​ന്നു. 21,593 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലാ​യി 3.27 ല​ക്ഷം അം​ഗ​ങ്ങ​ളാ​ണ് ക​ണ്ണൂ​രി​ലെ കു​ടും​ബ​ശ്രീ​യു​ടെ ക​രു​ത്ത്.

5000ത്തില​ധി​കം സം​രം​ഭ​ങ്ങ​ൾ, രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ണ്ണൂ​ർ ബ്രാ​ൻ​ഡ്, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​ക്സി​ല​റി ഗ്രൂ​പ്പു​ക​ള്‍, ആ​ദി​വാ​സി വ​നി​ത​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യ ആ​ദി​ക്കു​ട​ക​ൾ, ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ, ബ​ഡ്സ് സ്കൂ​ളു​ക​ൾ തു​ട​ങ്ങി യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ ഒ​രു​മി​പ്പി​ച്ച് ടൂ​ർ പാ​ക്കേ​ജൊ​രു​ക്കി​യ ദ ​ട്രാ​വ​ല​ർ വ​നി​ത ടൂ​ർ എ​ന്റ​ർ​പ്രൈ​സ​സ് വ​രെ എ​ത്തി നി​ൽ​ക്കു​ന്നു ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ മു​ന്നേ​റ്റം.

ത​ണ​ലൊ​രു​ക്കി ആ​ദി​ക്കു​ട

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​ക്കാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശീ​ല​തു​ന്നി​യ ആ​ദി​ക്കു​ട​ക​ൾ ത​ണ​ലാ​യ​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക്. ആ​റ​ളം ഫാം ​പ​ട്ടി​ക​വ​ര്‍ഗ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കു​ടും​ബ​ശ്രീ സൂ​ക്ഷ്മ സം​രം​ഭ​ക​ര്‍ ഉ​ൽപാ​ദി​പ്പി​ക്കു​ന്ന കു​ട​ക​ള്‍ ‘ആ​ദി കു​ട​ക​ള്‍’ എ​ന്ന പേ​രി​ല്‍ ബ്രാ​ന്‍ഡ് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ച്ച​ത് 2021 മേ​യി​ലാ​ണ്. ഇ​രു​പ​തി​നാ​യി​രം കു​ടക​ളാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം വി​റ്റു​പോ​യ​ത്.40 ആ​ദി​വാ​സി വ​നി​ത​ക​ളാ​ണ് സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 21 ഇ​നം കു​ട​ക​ള്‍ വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ട്. ആ​ദി​വാ​സി വ​നി​ത​ക​ള്‍ക്ക് ജി​ല്ല ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട​നി​ർ​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ കി​റ്റു​ക​ളും ന​ല്‍കി.

വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചും കൂ​ലി​വേ​ല ചെ​യ്തും മാ​ത്രം ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ക്ക് അ​ധി​ക വ​രു​മാ​നം ല​ഭ്യ​മാ​ക്കി കൈ​ത്താ​ങ്ങേ​കാ​നാ​ണ് ഈ ​സം​രം​ഭം വ​ഴി ല​ക്ഷ്യ​മി​ട്ട​ത്. കു​ട വാ​ങ്ങാ​ന്‍ വി​ളി​ക്കാം. ഫോ​ൺ: 04902953006, 9645183673.

Related posts

വ​നി​താ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………….

Aswathi Kottiyoor

വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox