21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • റബര്‍ വില 300 രൂപയാക്കാന്‍ കേരള കര്‍ഷക സംഘം രാജ്ഭവനിലേക്ക് ലോങ് മാര്‍ച് നടത്തും
kannur

റബര്‍ വില 300 രൂപയാക്കാന്‍ കേരള കര്‍ഷക സംഘം രാജ്ഭവനിലേക്ക് ലോങ് മാര്‍ച് നടത്തും

റബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സര്‍കാര്‍ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം മെയ് 26 ന് രാജ്ഭവന്‍ മാര്‍ച് നടത്തും. കേരള കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ സെക്രടറി എം പ്രകാശനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 25, 26 തീയതികളില്‍ രാജ്ഭവനിലേക്ക് 1,000 കൃഷിക്കാരുടെ ലോങ് മാര്‍ച് നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ നാല് മേഖലകളിലേക്കും റബര്‍ കര്‍ഷകരുടെ ലോങ് മാര്‍ച് നടത്തും.
മെയ് 22ന് വൈകുന്നേരം മൂന്ന് മണിക്ക് ചെറുപുഴ-ചെമ്പേരി ലോങ് മാര്‍ച് ചെറുപുഴയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ജെ ജോസഫ് ജാഥാ ലീഡറാകും. മെയ് 23ന് ചുങ്കക്കുന്ന്-ഇരിട്ടി മേഖലാ മാര്‍ച് ചുങ്കക്കുന്നില്‍ സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് ഇരിട്ടിയില്‍ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.ലോങ് മാര്‍ച്ചിന്റെ ഭാഗമായി രണ്ട് സഹ മാര്‍ചുകള്‍ വള്ളി തോട്ടില്‍ നിന്നും ഇരിട്ടിയിലേക്ക് മെയ് 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ വി സുമേഷ് എംഎല്‍എയും പയ്യാവൂരില്‍ നിന്നും ചെമ്പെരിയിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടി ഐ മധുസൂദനന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം പ്രകാശന്‍, അഡ്വ. കെ ജെ ജോസഫ്, എ ആര്‍ സകീന, പി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്: 17ന​കം അ​പേ​ക്ഷി​ക്ക​ണം

Aswathi Kottiyoor

ശുചിത്വ സുന്ദരമാകാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ

Aswathi Kottiyoor

മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox