24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സുഹൃത്തിന്റെ പിറന്നാൾ 
ആഘോഷത്തിനെത്തിയ 
നിയമവിദ്യാർഥിനി മുങ്ങിമരിച്ചു
Uncategorized

സുഹൃത്തിന്റെ പിറന്നാൾ 
ആഘോഷത്തിനെത്തിയ 
നിയമവിദ്യാർഥിനി മുങ്ങിമരിച്ചു


ചടയമംഗലം > സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ നിയമവിദ്യാർഥിനി ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം അനിതാസിൽ മീനു തുളസീധരൻ (19)ആണ് മരിച്ചത്. തിരുവനന്തപുരം ലോ കോളേജ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. ചൊവ്വ പകൽ മൂന്നിനാണ് സംഭവം. പനപ്പാംകുന്ന്‌ സ്വദേശിയായ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോരേടം വട്ടത്തിൽ ഭാഗത്ത് എത്തിയതായിരുന്നു 11 പേർ അടങ്ങുന്ന സംഘം.
ഇത്തിക്കരയാറിന്റെ കയത്തിൽപ്പെട്ട വിദ്യാർഥിനിയെ കൂടെയുണ്ടായിരുന്ന രണ്ടുപേരാണ്‌ പുറത്തെടുത്തത്‌. കൊല്ലം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തെിച്ചെങ്കിലും മരിച്ചു. എസ്‌എച്ച്‌ഒ ജി സുനിലിന്റെയും എസ്‌ഐ മോനിഷിന്റെയും നേതൃത്വത്തിൽ ചടയമംഗലം പൊലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തിയിരുന്നു.  മൃതദേഹം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ. അച്ഛൻ: തുളസീധരൻ. അമ്മ: അനിത.

Related posts

വേനൽ മഴ കനിഞ്ഞില്ല, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം; 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങിപ്പോയി

Aswathi Kottiyoor

പരീക്ഷണം വിജയം, ആഹ്ളാദം! സുഗന്ധ വ്യഞ്ജനമല്ല, ഹൈറേഞ്ച് ഒരു സുഗന്ധം പരത്തുന്ന പൂന്തോട്ടമാക്കി കർഷകൻ

Aswathi Kottiyoor

*ജൂലൈ 1 മുതൽ പുതിയ വേഗപരിധി; ഇരുചക്ര വാഹന വേഗം 60 കി.മീ. മാത്രം.*

Aswathi Kottiyoor
WordPress Image Lightbox