27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണം: പിഴ അടയ്ക്കേണ്ടത് 10 കോടി, പിരിക്കുന്നത് 200 കോടി രൂപ
Uncategorized

വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണം: പിഴ അടയ്ക്കേണ്ടത് 10 കോടി, പിരിക്കുന്നത് 200 കോടി രൂപ

ആലപ്പുഴ ∙ വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണത്തിന്റെപേരിൽ സംസ്ഥാനസർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ച 10 കോടി രൂപ പിഴയടയ്ക്കാൻ തദ്ദേശസ്ഥാപനങ്ങളിൽനിന്നു സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് ആദ്യഘട്ടത്തിൽ ഈടാക്കുന്നത് 103.25 കോടി രൂപ. കൊച്ചി, കൊല്ലം കോർപറേഷനുകൾക്കും 6 നഗരസഭകൾക്കുമാണു നോട്ടിസ് നൽകിയത്.

ഇരു കായലുകളുടെയും തീരത്തായി എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ള 35 പഞ്ചായത്തുകൾക്കുകൂടി അടുത്ത ഘട്ടത്തിൽ നോട്ടിസ് നൽകുന്നതോടെ തുക 200 കോടി കടക്കും. പിഴത്തുകയായ 10 കോടി രൂപ കായൽ സംരക്ഷണത്തിനു വിനിയോഗിക്കണമെന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ നിർദേശം.

കൊച്ചി കോർപറേഷൻ 49 കോടിയും കൊല്ലം കോർപറേഷൻ 3.5 കോടിയും അടയ്ക്കണം. നഗരസഭകളിൽ ആലപ്പുഴ 12.25 കോടി, ചേർത്തല 3.5 കോടി, കളമശ്ശേരി 10.5 കോടി, മരട് 7 കോടി, തൃപ്പൂണിത്തുറ 15.75 കോടി, വൈക്കം 1.75 കോടി എന്നിങ്ങനെയാണ് അടയ്ക്കേണ്ടത്. മാർച്ചിലാണു ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനു 10 കോടി പിഴ വിധിച്ചത്. പണം ആരിൽനിന്ന് ഈടാക്കണമെന്നു ചീഫ് സെക്രട്ടറിക്കു തീരുമാനിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. തുടർന്നു കായൽത്തീരത്തുള്ള തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പണം ഈടാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഓരോ ഓവുചാലിനും മാസം 5 ലക്ഷം പിഴ
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡപ്രകാരമാണു പിഴത്തുക നിർണയിച്ചതെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിശദീകരണം. തദ്ദേശസ്ഥാപന പരിധിയിൽനിന്നു കായലിലേക്കുള്ള ഓരോ ഓവുചാലിനും ഒരു മാസം 5 ലക്ഷം രൂപ എന്ന കണക്കിലാണു പിഴയിട്ടത്. കായൽ മലിനീകരണം തടയാൻ നടപടിയെടുക്കണമെന്നു ഹരിത ട്രൈബ്യൂണൽ ആദ്യം നിർദേശം നൽകിയ 2020 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവാണു പിഴ നിശ്ചയിക്കാൻ അടിസ്ഥാനമാക്കിയത്.

Related posts

പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

Aswathi Kottiyoor

ബസ് ജീവനക്കാരനെ തല്ലി കൈയൊടിച്ച് ബസ് ഉടമകള്‍, അടിയുടെ ദൃശ്യം പ്രതികള്‍ തന്നെ പ്രചരിപ്പിച്ചു, ഒടുവില്‍ പിടിവീണു

Aswathi Kottiyoor

വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി ജോലിയിൽ; ഒളിവിലായിരുന്ന സെസി സേവ്യർ കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox