25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യാത്രപോകാം കുടുംബശ്രീ ‘ട്രാവലറി’ൽ
Kerala

യാത്രപോകാം കുടുംബശ്രീ ‘ട്രാവലറി’ൽ

ആണുങ്ങളുടെ തിരക്കൊഴിഞ്ഞിട്ട്‌ വേണ്ടെ എവിടെയെങ്കിലും ഒന്നുപോകാൻ, ആഗ്രഹിച്ചിട്ട്‌ കാര്യമില്ല, ഒരു സ്ഥലത്തും കൊണ്ടുപോകില്ല’ ഇത്‌ ഒറ്റപ്പെട്ട വർത്തമാനമല്ല. സ്‌ത്രീകൾ പരസ്‌പരം പറയുന്ന വാക്കുകളാണിത്‌. കൺനിറയെ കാണാൻ എന്തൊക്കെ കാഴ്‌ചകളുണ്ട്‌ കേരളത്തിൽ. ഒറ്റയ്‌ക്ക്‌ എങ്ങനെ പോകും എന്ന്‌ ചിന്തിക്കുന്നവർക്ക്‌ ഉത്തരം നൽകുകയാണ്‌ കുടുംബശ്രീയുടെ “ദ ട്രാവലർ’.

യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജ്‌ ഒരുക്കി വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കുടുംബശ്രീ മിഷൻ നേതൃത്വത്തിലാണ്‌ ദ ട്രാവലർ വനിതാ ടൂർ എന്റർപ്രൈസസ് തുടങ്ങിയത്‌. യാത്രകളുടെ നിർദേശകരും വഴികാട്ടികളും സൗകര്യങ്ങൾ ഒരുക്കുന്നതും സ്ത്രീകളാണ്‌. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെ ഏഴ്പേരാണ്‌ നേതൃത്വം നൽകുന്നത്‌.

കുടക്‌, കണ്ണൂർ ജില്ലയിലെ ടൂറിസം പ്രദേശങ്ങളിൽ യാത്രകൾ നടത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങൾ കോർത്തിണക്കിയുള്ള “കണ്ണൂർ ദർശൻ’ 17മുതൽ ആരംഭിക്കും. കൊട്ടിയൂർ വൈശാഖ മഹോത്സവ യാത്രകൾ ജൂൺ ആദ്യവാരം ആരംഭിക്കും. ജൂൺ രണ്ടാം വാരം വന്ദേഭാരത്‌ ട്രെയിൻവഴി തിരുവനന്തപുരം –- കന്യാകുമാരി യാത്രകൾ തുടങ്ങും. തുടർന്ന്‌ കൂർഗ്‌, മൈസൂരു, വയനാട്‌, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകൾ സംഘടിപ്പിക്കും.

ഓണം സീസണിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും യാത്രകൾ സംഘടിപ്പിക്കും. യാത്രക്കാരെ കണ്ടെത്താൻ എല്ലാ പഞ്ചായത്തിലും മാർക്കറ്റിങ് സംവിധാനം ഒരുക്കും. ഇതിനായി കുടുംബശ്രീ റിസോഴ്‌സ്‌ പേഴ്‌സൺമാരെ നിയമിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യസംരംഭമായതിനാൽ മികച്ച സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌.

ധർമശാല ആർട്‌ ഗ്യാലറിയിലാണ്‌ ഓഫീസ്‌. സെക്രട്ടറി വി ഷജിന, പ്രസിഡന്റ്‌ ലയ കെ പ്രേം, വി ഷജിന, കെ സിമിഷ, സി കെ രാഗിത, സുഷമ സന്തോഷ്‌, കെ വി മഹിജ, ആരതി കൃഷ്‌ണ എന്നിവരാണ്‌ യാത്ര നയിക്കുന്നത്‌. ഫോൺ: 7012446759, 9207194961, 8891438390.

Related posts

സംസ്ഥാനത്തെ 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കും – മന്ത്രി മുഹമ്മദ്‌ റിയാസ്

Aswathi Kottiyoor

സംസ്ഥാനത്ത് ശക്തമായ മഴ; കൃഷിനാശം

Aswathi Kottiyoor

ചുമ തുടര്‍ന്നാല്‍ ക്ഷയ പരിശോധന ; ചികിത്സ 3 വിഭാ​ഗത്തില്‍

Aswathi Kottiyoor
WordPress Image Lightbox