27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മൂന്നുകുട്ടികളുടെ അമ്മയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും റിമാൻഡിൽ
Uncategorized

മൂന്നുകുട്ടികളുടെ അമ്മയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും റിമാൻഡിൽ


കോഴിക്കോട്∙ ഒളിച്ചോടിയ വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനുമാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ നിന്നു പിടിയിലായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
കഴിഞ്ഞ 4നാണ് യുവതിയെ കാണാതായത്. തുടർന്ന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്. സബ് ഇൻസ്പെക്ടർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Related posts

പാലിയേക്കരയിൽ വണ്ടി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും പാഞ്ഞെത്തി ഇടിച്ചു; നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

കെഎസ്ഇബിയുടെ 6375 കോടിയുടെ കിഫ്ബി വായ്പ: ബാധ്യതയിൽനിന്ന് പിൻമാറി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox