22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പാലുകാച്ചി മലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി
Kerala

പാലുകാച്ചി മലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി

കേ​ള​കം (കണ്ണൂർ): പ്ര​കൃ​തിദൃ​ശ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ട​ത്താ​വ​ള​മാ​യി ശാ​ന്തി​ഗി​രി ഗ്രാ​മം. സ​മു​ദ്ര നി​ര​പ്പി​ൽനി​ന്ന് 1200 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ പാ​ലു​കാ​ച്ചി മ​ല​കേ​ന്ദ്രീ​ക​രി​ച്ച് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വ​ന്ന​തോ​ടെ ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ സ​ഞ്ചാ​രി​ക​ളു​ടെ കു​തി​പ്പാ​ണ്.

പാ​ലു​കാ​ച്ചി പാ​ത​യോ​ട് ചേ​ർ​ന്ന കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ ശാ​ന്തി​ഗി​രി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​ങ്ക​ര​മാ​യ ഇ​ട​ത്താ​വ​ള​വും, പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യും കൂ​ടി​യാ​ണ്. ശാ​ന്തി​ഗി​രി ദേ​വാ​ല​യ മു​റ്റ​ത്ത് നി​ന്നു​ള്ള ഉ​ദ​യാ​സ്ത​മ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്ന​ത്.

മ​ഞ്ഞ​ണി​ഞ്ഞ മ​ല​നി​ര​ക​ളും, ഹൃ​ദ്യ​മാ​യ കാ​ലാ​വ​സ്ഥ​യു​മാ​ണ് ശാ​ന്തി​ഗി​രി​യെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. മ​ല​യോ​ര​ത്തി​ന്റെ ഊ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന ശാ​ന്തി​ഗി​രി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ഫാം ​ടൂ​റി​സ​വും -ഹ​രി​ത ടൂ​റി​സ​വും ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു
പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ഫാം ​ടൂ​റി​സ​ത്തി​നും ഹ​രി​ത ടൂ​റി​സ​ത്തി​നും അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്ന് പ​ഠ​നം ന​ട​ത്തി​യ വി​ദ​ഗ് ധ സം​ഘം മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ല​ക​ളും, പു​ഴ​ക​ളും, വ​ന​ങ്ങ​ളും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കേ​ള​ക​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സാ​ധ്യ​ത​ക​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണ് ഫാം ​ടൂ​റി​സം.

ക​ർ​ഷ​ക​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, വ​ള​ർ​ത്തു പ​ക്ഷി​ക​ൾ, വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ, ഫാം ​ഹൗ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, കൂ​ടാ​തെ മ​ല​ക​ൾ, വ്യൂ ​പോ​യി​ൻ​റ്, ട്ര​ക്കി​ങ്, പു​ഴ​ക​ൾ, പു​ഴ​യോ​രം, സ്വി​മ്മി​ങ്, ബോ​ട്ടിം​ഗ്, വ​ന​മേ​ഖ​ല, യോ​ഗ, ക​ള​രി, കൂ​ടാ​തെ ക​ല- സം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

കേ​ള​ക​ത്തെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ലെ കോ​ച്ചി​ക്കു​ളം, ക​രി​യം കാ​പ്പി​ലെ ചീ​രം​വേ​ലി​പ്പ​ടി ജ​ലാ​ശ​യം, കു​ണ്ടേ​രി​മു​ളം​കാ​ടു​ക​ൾ, ശാ​ന്തി​ഗി​രി​ക്ക് സ​മീ​പം സൂ​യി​സൈ​ഡ് പോ​യ​ൻ​റ് എ​ന്നി​വ​യും ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ്

വ​യ​നാ​ടി​നോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന 77.92 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ കേ​ള​കം പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​ണ്. 3470 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്ന, നി​ര​വ​ധി മ​ല​ക​ളും ര​ണ്ട് പു​ഴ​ക​ളും ഇ​രു​പ​തി​ല​ധി​കം തോ​ടു​ക​ളു​മു​ള്ള പ്ര​കൃ​തി ര​മ​ണീ​യ​വും ജൈ​വ​വൈ​വി​ധ്യം കൊ​ണ്ട് സ​മ്പ​ന്ന​വു​മാ​യ പ​ഞ്ചാ​യ​ത്തി​ന്റെ വ​ട​ക്ക് ആ​റ​ളം വ​ന്യ​മൃ​ഗ സ​ങ്കേ​ത​വും കി​ഴ​ക്ക് ഒ​രു ഭാ​ഗം കൊ​ട്ടി​യൂ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റും തെ​ക്ക് വ​യ​നാ​ട് റി​സ​ർ​വ് ഫോ​റ​സ്റ്റും പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ ശ​ല്യം വ​ള​രെ രൂ​ക്ഷ​മാ​ണ്. അ​തോ​ടൊ​പ്പം കാ​ല​വ​സ്ഥ വ്യ​തി​യാ​ന​വും വി​ല​ത്ത​ക​ർ​ച്ച​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ഉ​ള്ള ശ്ര​മം എ​ന്ന നി​ല​യി​ൽ ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കേ​ള​ക​ത്ത് ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത​യും അ​തി​നാ​വ​ശ്യ​മാ​യ പ്ര​കൃ​തി, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ത്തി​ന്റെ​യും പ​ഞ്ചാ​യ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും അ​നു​ബ​ന്ധ​മാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ർ​ഷ​ക​രു​ടെ കൃ​ഷി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക, ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ ത​ന്നെ ഹോം​സ്റ്റേ സൗ​ക​ര്യം ഒ​രു​ക്കി സ​ഞ്ചാ​രി​ക​ളെ താ​മ​സി​പ്പി​ക്കു​ക, ന​ല്ല ഭ​ക്ഷ​ണം ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ ത​ന്നെ വി​ശാ​ല​മാ​യ കു​ളം നി​ർ​മി​ച്ച് മ​ത്സ്യ കൃ​ഷി ആ​രം​ഭി​ക്കു​ക​യും മീ​ൻ പി​ടി​ക്കാ​നും തോ​ണി യാ​ത്ര ന​ട​ത്താ​നും അ​വ​സ​രം ഒ​രു​ക്കു​ക, പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള മു​ള​ങ്കാ​ടു​ക​ളും പു​ഴ​യോ​ര കാ​ഴ്ച​ക​ളും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്.

അ​തോ​ടൊ​പ്പം ക​യാ​ക്കി​ങ്, ഓ​ഫ്‌ റോ​ഡ് യാ​ത്ര, ആ​ന​മ​തി​ൽ യാ​ത്ര, മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളും ധാ​രാ​ളം ഉ​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​ർ​ഷ​ക​രെ​യും കൃ​ഷി​യെ​യും കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​ന്റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. കേ​ള​ക​ത്തി​ന്റെ ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യും, ജി​ല്ല ക​ല​ക്ട​റും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​തും പ​ദ്ധ​തി​യു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​ന് ക​രു​ത്താ​വും.

Related posts

ഇ​രി​ട്ടിയിൽ ക​ട‌​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് ഒ​രു​ ല​ക്ഷം കവർന്നു

Aswathi Kottiyoor

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്‌ണന്‌

അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ

Aswathi Kottiyoor
WordPress Image Lightbox