23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഡി.കെ.ശിവകുമാറും ഡല്‍ഹിക്ക് തിരിച്ചു; കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
Uncategorized

ഡി.കെ.ശിവകുമാറും ഡല്‍ഹിക്ക് തിരിച്ചു; കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.


ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി കസേരയ്ക്കായി മുന്‍പന്തിയിലുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഡി.കെ.ശിവകുമാര്‍ തിങ്കാളാഴ്ച ഡല്‍ഹി യാത്ര റദ്ദാക്കിയത് ഊഹാപോഹങ്ങള്‍ക്കിട്ടയാക്കിയിരുന്നു. എന്നാല്‍ പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് തിങ്കളാഴ്ചത്തെ യാത്ര റദ്ദാക്കിയതെന്ന് ഡി.കെ.ശിവകുമാര്‍ തന്നെ വിശദീകരിക്കുകയുണ്ടായി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം ചൊവ്വാഴ്ച സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കണ്ടേക്കും. അവിടെ അന്തിമതീരുമാനമുണ്ടാക്കാനാണ് ശ്രമം. ഇതിനിടെ ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷ് നേരത്തേ ഡല്‍ഹിയിലെത്തി മുതിര്‍ന്നനേതാക്കളുമായി സമവായചര്‍ച്ചകള്‍ നടത്തിയിരുന്നുണ്ട്. ‘ഡി.കെ.കര്‍ണാടക മുഖ്യമന്ത്രി ആയാല്‍ ഏറ്റവും സന്തോഷവാനായിരിക്കും’ എന്നാണ് ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related posts

കേളകത്ത് പൊടിശല്യം കാരണം വ്യാപാരസ്ഥാപനം അടച്ചിട്ടു

Aswathi Kottiyoor

എസ്എഫ്ഐക്കും സര്‍ക്കാരിനും തിരിച്ചടി; കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Aswathi Kottiyoor

കളമശ്ശേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ആശുപത്രിയിലുള്ളവരെയും കണ്ടു

Aswathi Kottiyoor
WordPress Image Lightbox