24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹൈസ്‌പീഡിൽ കെ ഫോൺ ; 16,973 സർക്കാർ സ്ഥാപനത്തിൽ കണക്ഷനെത്തി , കളമശേരിയിൽ നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ്‌ സെന്റർ സജ്ജം
Kerala

ഹൈസ്‌പീഡിൽ കെ ഫോൺ ; 16,973 സർക്കാർ സ്ഥാപനത്തിൽ കണക്ഷനെത്തി , കളമശേരിയിൽ നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ്‌ സെന്റർ സജ്ജം


ഹൈസ്‌പീഡിൽ കെ ഫോൺ ; 16,973 സർക്കാർ സ്ഥാപനത്തിൽ കണക്ഷനെത്തി , കളമശേരിയിൽ നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ്‌ സെന്റർ സജ്ജം
KERALAM
2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2519 കിലോമീറ്റർ പൂർത്തീകരിച്ചു
തിരുവനന്തപുരം
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ- ഫോൺ ഹൈസ്‌പീഡിൽ മുന്നോട്ട്‌. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം ജൂൺ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും ഒറ്റ ഇന്റർനെറ്റ്‌ ശൃംഖലയിൽ ബന്ധിപ്പിച്ചുള്ള പ്രവർത്തനം മുന്നേറുകയാണ്‌. വീടുകളിൽ കണക്‌ഷൻ ലഭ്യമായിത്തുടങ്ങി. ആദ്യഘട്ടത്തിൽ 14,000 വീടാണ്‌ ലക്ഷ്യം. 18,700 സർക്കാർ സ്ഥാപനവും ശൃംഖലയിലാകും.
ഇന്റർനെറ്റ് പൗരാവകാശം
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കെ -ഫോൺ കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലാതാക്കും. ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിച്ച്‌ നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമത്തിന്‌ അടിത്തറയാകും

Related posts

*27-ലെ ബാങ്ക് പണിമുടക്ക് മാറ്റി*

Aswathi Kottiyoor

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ കൃ​ഷി​നാ​ശം: 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​ത്തുക അ​നു​വ​ദി​ച്ചു

Aswathi Kottiyoor

മോർബി തൂക്കുപാലം നിർമാണത്തിൽ വൻവെട്ടിപ്പ്; അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 2 കോടി, ചെലവഴിച്ചത് 12 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox