22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കാസർകോട്-മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് കെഎസ്ആർടിസി കൺസഷൻ
Uncategorized

കാസർകോട്-മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് കെഎസ്ആർടിസി കൺസഷൻ

തിരുവനന്തപുരം∙ കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ ഏർപ്പെടുത്തി. ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട്–മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ ഭരണസമിതി 30% നിരക്കിളവിൽ യാത്രാ സൗകര്യം ഒരുക്കുന്നത്.
ഇതുപ്രകാരം വിദ്യാർഥികൾക്ക് പ്രത്യേക ആർ‌എഫ്ഐ‍‍ഡി കാർഡ് നൽകും. ആദ്യ തവണ കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീ ചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്.

ആർ‌എഫ്ഐ‍‍ഡി കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡ് നമ്പരും ഫോട്ടോയും ആർ‌എഫ്ഐ‍‍ഡി കാർഡിൽ രേഖപ്പെടുത്തിയാകും നൽകുക.

Related posts

സുനാമി ഓർമ്മകൾക്ക് ഇന്ന് 19 വയസ്

Aswathi Kottiyoor

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ്: മഹാരാഷ്ട്ര പ്രഖ്യാപിച്ച അവധി ശരിവച്ച് കോടതി, ഹർജിക്കാർക്ക് തിരിച്ചടി

Aswathi Kottiyoor

ഇടവിട്ട് മഴ പെയ്തിട്ടും ശമനമില്ല; സംസ്ഥാനത്ത് ചൂട് കൂടുന്നു, താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox