27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പടയപ്പ വീണ്ടും ജനവാസമേഖലയില്‍; കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു
Uncategorized

പടയപ്പ വീണ്ടും ജനവാസമേഖലയില്‍; കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു


ഇടുക്കി: പതിവായി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുകൊമ്പൻ പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാർ പഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നുണ്ട്. വനം വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും പതിവ് സന്ദർശകനാണ് പടയപ്പയെന്ന കാട്ടു കൊമ്പൻ. ഇടക്ക് ടൗണിലെത്തുന്ന പടയപ്പ കച്ചവടക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാണ്. മൂന്നാര്‍ പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്ലാൻ്റിലേക്ക് തീറ്റതേടി പടയപ്പയെത്തുന്നതാണ് പുതിയ പ്രശ്നം. പച്ചക്കറിയുടെ അവശിഷ്ടങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ആന അകത്താക്കുന്നുണ്ട്.

അവശ്യത്തിന് വനം വകുപ്പ് വാച്ചർമാരെ നിയോഗിക്കാനോ ആനയെ നിരീക്ഷിക്കാനോ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ജനവാസ മേഖലകളിൽ ഫെൻസിംഗോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാട് കയറ്റണമെന്നുമാണ് പ്രധാന ആവശ്യം.

ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും ജനവാസ മേഖലകളിലിറങ്ങുന്ന പടയപ്പ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്. ആനയുടെ ആരോഗ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടായിട്ടും സംരക്ഷണമൊരുക്കേണ്ട വനം വകുപ്പ് അതിന് തയാറാകുന്നില്ലന്നും നാട്ടുകാർ പറയുന്നു

Related posts

സംസ്ഥാനത്ത് വവ്വാല്‍ സർവ്വേ നടത്തും; കേന്ദ്ര സംഘം നാളെ എത്തും

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽമഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ മഴ സാധ്യത

Aswathi Kottiyoor

എറണാകുളം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഡെങ്കി കേസുകള്‍ വര്‍ധിക്കുന്നു; ഹോട്ട്സ്‌പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും

Aswathi Kottiyoor
WordPress Image Lightbox